Advertisement

‘പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി’ പദ്ധതിക്ക് തുടക്കമായി; ചരിത്രമെന്ന് നരേന്ദ്രമോദി

February 24, 2019
3 minutes Read

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ധനസഹായമായി ലഭിക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരില്‍ നിര്‍വ്വഹിച്ചു. ചരിത്ര പ്രാധാന്യമുള്ള പദ്ധതിയെന്നാണ് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.
.

രാജ്യത്തെ കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ എന്‍ഡിഎ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഒരു പദ്ധതി പ്രഖ്യാപിച്ച് 23 ദിവസം പിന്നിടും മുമ്പേ നടപ്പാക്കിയത് ഇതിന് തെളിവാണ്. രാജ്യത്തെ കഠിനാധ്വാനികളായ കോടിക്കണക്കിന് കര്‍ഷകരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളപ്പിക്കുന്നതാണ് കിസാന്‍ സമ്മാന്‍ നിധിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമേ കര്‍ഷകരെക്കുറിച്ച് ചിന്തിക്കുകയുള്ളു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയത് വെറും കാപട്യം മാത്രമാണെന്നും പ്രധാന മന്ത്രി കുറ്റപ്പെടുത്തി.

Read Also: ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ യുവാവിനെ തോളിലേറ്റി പൊലീസുകാരന്‍ ഓടിയത് കിലോമീറ്ററോളം; വീഡിയോ

ആകെ 75000 കോടി രൂപയാണ് പദ്ധതിക്കായി മാറ്റി വെച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 2000 രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതിന്റെ ഉദ്ഘാടനമാണ് ഇന്ന് പ്രധാനമന്ത്രി നിര്‍വഹിച്ചത്. ഗോരഖ്പൂരില്‍ നടന്ന ചടങ്ങില്‍ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് ഡിജിറ്റല്‍ മാര്‍ഗ്ഗത്തിലൂടെയാണ് പ്രധാനമന്ത്രി പണം നിക്ഷേപിച്ചത്.

കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ ലഭിക്കുന്ന പദ്ധതിയില്‍ മൂന്ന് ഗഡുക്കളായാണ് തുക നല്‍കുക. രാജ്യത്തെ 12 കോടിയിലധികം കര്‍ഷകര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുള്ളവരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top