Advertisement

ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ യുവാവിനെ തോളിലേറ്റി പൊലീസുകാരന്‍ ഓടിയത് കിലോമീറ്ററോളം; വീഡിയോ

February 24, 2019
1 minute Read

ഹൊഷിംഗബാദ്: ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ യുവാവിനെ രക്ഷിക്കാനായി പൊലീസുകാരന്‍ ഓടിയത് കിലോമീറ്ററോളം. മധ്യപ്രദേശിലെ ഹൊഷാന്‍ഗാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഒന്നരകിലോമീറ്റര്‍ അകലെയാണ് സംഭവം.

ട്രെയിനില്‍ നിന്നും യുവാവ് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസുകാരന്‍ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ തോളില്‍ ചുമന്ന് ഓടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ വൈറലായിരിക്കുകയാണ്.

പൂനം ബില്ലോര്‍ എന്ന പൊലീസുകാരനാണ് കൈയടി നേടിയിരിക്കുന്നത്. റെയില്‍വേ ഗേറ്റില്‍ നിന്നും ഏറെ അകലയായിരുന്നു യുവാവ് വീണത്. എളുപ്പത്തില്‍ പുറത്തേക്ക് കടക്കാന്‍ കഴിയാതെ വന്നതോടെ യുവാവിനെ ചുമലിലേറ്റി പൂനം ഓടുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച ശേഷം യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് അപകടനില തരണം ചെയ്തു.

https://www.youtube.com/watch?v=gS8f8GwL6dk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top