Advertisement

പെരിയ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീധരന്‍ പിളള

February 24, 2019
1 minute Read
bdjs will continue in nda says sreedharan pillai

കാസർകോട് കൊലപാതകത്തില്‍ സർക്കാരിൽ നിന്ന് നീതി ലഭിക്കില്ലെന്നും  സി.ബി.ഐ അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻ പിള്ള. സി പി എം നേതാക്കൾ പ്രതികളായ എല്ലാ കൊലപാതക കേസുകളും സിബിഐ അന്വേഷിക്കണം. സംസ്ഥാന പോലീസിൽ നിന്ന് ഇരകൾക്ക് നീതി കിട്ടില്ലെന്നും ശ്രീധരൻപിള്ള കോഴിക്കോട് പറഞ്ഞു.

കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി എംപി സുരേഷേ് ഗോപിയും ആവശ്യപ്പെട്ടിരുന്നു. കേസിൽ സത്യാവസ്ഥ പുറത്ത് വരണം. ഇരട്ടക്കൊലപാതകക്കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥനാണ്. എന്നാല്‍ ശ്രീജിത്തിനെ നിയന്ത്രിക്കുന്നവരെ വിശ്വാസമില്ലെന്നും സുരേഷ് ഗോപി കാസര്‍കോട് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ വീടുകളിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു സുരേഷേ് ഗോപി എംപി യുടെ പ്രതികരണം.

Read More: ‘ഒരു കൊലപാതകത്തോടും യോജിക്കാന്‍ സാധിക്കില്ല, ഐജി ശ്രീജിത്തില്‍ വിശ്വാസം’; പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

അതേസമയം പൊലീസിനു മുന്നിൽ രാഷ്ട്രീയമില്ലെന്നും കൊലയ്ക്ക് പിന്നിലെ രാഷ്ട്രീയം നോക്കയല്ല കേസ് അന്വേഷിക്കുന്നതെന്നും ഡിജിപി ലോക്നാഥ് ബെഹ്റ തിരുവനന്തപുരത്ത് പറഞ്ഞു. എന്നാൽ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തോട് ഡിജിപി പ്രതികരിച്ചില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top