തകര്‍ന്നടിഞ്ഞ് ഇന്ത്യ; ഓസീസിന് 127റണ്‍സ് വിജയലക്ഷ്യം

ഒന്നാം ട്വന്റി- 20യില്‍ മികച്ച തുടക്കം കാഴ്ച വച്ച ഇന്ത്യ പിന്നാലെ തകര്‍ന്നടിഞ്ഞു. 127റണ്‍സാണ് ഓസീസിന്റെ വിജയലക്ഷ്യം. 20ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126റണ്‍സെടുത്തു. 36പന്തില്‍ നിന്ന് 50റണ്‍സ് നേടിയ ലോകേഷ് രാഹുല്‍ ഇന്ത്യയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയെങ്കിലും പിന്നാലെ എത്തിയ വിക്കറ്റ് വീഴ്ച ഇന്ത്യയ്ക്ക് തിരിച്ചടിയായി. രോഹിത് ശര്‍മ്മ (5)ക്യാപ്റ്റന്‍ വിരാട് കോലി (24), ഋഷഭ് പന്ത് (3), ദിനേഷ് കാര്‍ത്തിക് (1), ക്രുനാല്‍ പാണ്ഡ്യ (1), ഉമേഷ് യാദവ് എന്നിവരുടെ വിക്കറ്റ് വീഴ്ചയോടെ ഇന്ത്യയുടെ കുതിപ്പിന് പിടി വീണു. രാഹുല്‍ -കോലി സഖ്യം37 പന്തില്‍ നിന്ന് 55 റണ്‍സെടുത്തിരുന്നു.
ടോസ് നേടിയ ഓസ്ട്രേലിയ ഫീള്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോള്‍ ബാറ്റ് ചെയ്യുന്ന ഓസീസിന്റെ അഞ്ച് വിക്കറ്റ് നഷ്ടമായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here