പരസ്യം കണ്ട് ആഡംബര കാറ് വാങ്ങാന്‍ പോയ യുവാക്കളെ കവര്‍ച്ചാ സംഘം തട്ടിക്കൊണ്ട് പോയി

ആഡംബര കാറ് വാങ്ങാന്‍ ഡല്‍ഹിയ്ക്ക് പോയ യുവാക്കളെ കവര്‍ച്ചാ സംഘം തട്ടിക്കൊണ്ട് പോയി. വാട്സ് ആപ്പില്‍ കണ്ട പരസ്യത്തിലെ കാറ് വാങ്ങാനാണ് യുവാക്കള്‍ ഡല്‍ഹിയ്ക്ക് പോയത്. കരുളായി, പാലക്കാട് സ്വദേശികളായ അഞ്ച് പേരെയാണ് കവര്‍ച്ചാ സംഘം തട്ടിക്കൊണ്ട് പോയത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന പണവും, എടിഎം കാര്‍ഡും. മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത ശേഷം ഉപേക്ഷിക്കുകയായിരുന്നു.
കരുളായിലെ വാഹന കച്ചവടക്കാരനും അയാളുടെ സഹോദരനും പാലക്കാടുള്ള രണ്ട് വാഹന കച്ചവടക്കാരുമാണ് ഡല്‍ഹിയിലേക്ക് വാഹനം വാങ്ങാനായി പോയത്. ഒരാഴ്ച മുമ്പാണ് സംഭവം. പട്ടാളത്തില്‍ നിന്നുള്ള അയല്‍വാസിയേയും ഒപ്പം കൂട്ടി. ഡല്‍ഹിയ്ക്ക് സമീപം ട്രെയിന്‍ ഇറങ്ങിയ ഇവരെ 15അംഗ സംഘം എത്തി തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇവരെയും കൊണ്ട് അക്രമി സംഘം രാജസ്ഥാനിലെ ഒരു അതിര്‍ത്തി ഗ്രാമത്തില്‍ എത്തി. ഇവിടെ വച്ചാണ് ഇവരുടെ കൈവശമുള്ളതെല്ലാം അക്രമി സംഘം കവര്‍ന്നെടുത്തത്.
കൃഷിയിടത്തില്‍ ഉപേക്ഷിച്ചതിന് പിന്നാലെ ഇവര്‍ കേരളത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. പോലീസുകാരന്‍ ഇടപെട്ട് ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ എടിഎം വഴി പണം നഷ്ടപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം അഞ്ച് പേരും നാട്ടില്‍ തിരിച്ചെത്തി. സംഭവത്തില്‍ പാലക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here