ബല്‍റാമിനെ കെപിസിസി തിരുത്താത്തത് നിസ്സഹായതകൊണ്ട്; എഎ റഹീം

എഴുത്തുകാരി കെ ആര്‍ മീരയെ തെറിവിളിക്കാന്‍ ആഹ്വാനം ചെയ്ത വിടി ബല്‍റാം എംഎല്‍എയെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. തുടര്‍ച്ചയായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന വിടി ബല്‍റാമിന് മാനസിക വൈകല്യമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും എ എ റഹീം ട്വന്റി ഫോറിനോട് പറഞ്ഞു.
ബല്‍റാമിന്റെ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടാന്‍ ടി സിദ്ധിഖ് മാത്രമാണുണ്ടായത്. എന്നാല്‍ ആ സിദ്ധിഖിനേയും ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ തെറിവിളിക്കുകയാണ്. ഇത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ബല്‍റാമിനെ തിരുത്താനാകാത്തത് കെപിസിസിയുടെ നിസ്സഹായതകൊണ്ടാണെന്നും റഹീം ചൂണ്ടിക്കാട്ടി.
Read More: ‘വായില്‍ പഴം’ എന്നതാണ് കോണ്‍ഗ്രസ് കുഞ്ഞുങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രൂപകം: കെ ആര്‍ മീര
പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സാംസ്കാരിക പ്രവർത്തകർ പുലർത്തുന്ന മൗനത്തെ വിമർശിച്ചതിനെച്ചൊല്ലി വി.ടി. ബൽറാം എംഎൽഎയും സാഹിത്യകാരി കെആർ. മീരയും തമ്മിലുള്ള വാക്ക് തർക്കം കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടരുകയായിരുന്നു. ബൽറാമിന്റെ വിമർശനത്തിന് സമൂഹമാധ്യമത്തിലൂടെ തന്നെ നൽകിയ മറുപടിയിൽ, ‘പോ മോനേ ബാല – രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ’ എന്നു കെ.ആർ. മീര പരാമർശിച്ചിരുന്നു. ഇതിന്, ‘പോ മോളേ മീരേ എന്ന് പറയാനാർക്കെങ്കിലും തോന്നിയാൽ ആ പേര് അൽപം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു’ എന്ന മറുപടിയാണു ബൽറാം നൽകിയത്.
നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വാഴപ്പിണ്ടി പ്രതിഷേധത്തിനെതിരെയും ഡിവൈഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം രംഗത്തെത്തിയിരുന്നു. കാസര്‍കോട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിൽ ഇടതുപക്ഷ സാസ്കാരിക പ്രവര്‍ത്തകര്‍ മൗനത്തിൽ എന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കേരള സാഹിത്യ അക്കാദമിയിലെത്തി ചെയര്‍മാനും എഴുത്തുകാരനുമായ വൈശാഖന്‍റെ വാഹനത്തിൽ വാഴിപ്പിണ്ടി വെച്ചിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ എഎ റഹീം, കാറ്റുവീഴ്ച്ച വന്ന വാഴത്തോട്ടം മാത്രമാണ് ഇന്നത്തെ കോൺഗ്രസെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here