തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും; ലേലത്തിൽ അദാനി ഗ്രൂപ്പ് ഒന്നാമത്

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും. ഫിനാൻഷ്യൽ ബിഡ്ഡിൽ അദാനി ഗ്രൂപ്പ് ഒന്നാമതെത്തി. സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസി രണ്ടാമതും, ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവള നടത്തിപ്പുകാരായ ജിഎംആർ മൂന്നാമതുമെത്തി. ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയാണ്.ഇതോടെ തലസ്ഥാനത്തെ തുറമുഖവും വിമാനത്താവളവും അദാനിയുടെ കയ്യിലാകും. സ്വകാര്യവൽക്കരണ നീക്കങ്ങൾക്കെതിരെ ഇടതുമുന്നണി നിരാഹാര സമരം തുടങ്ങി.

സംസ്ഥാന സർക്കാരിന്റെ എതിർപ്പും തിരുവനന്തപുരത്തെ സമരങ്ങളും കണ്ടില്ലന്നു നടിച്ച് സ്വകാര്യവൽക്കരണ നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോവുകയാണ്. ഫിനാൻഷ്യൽ ബിഡിൽ അദാനി ഗ്രൂപ്പ് ഒന്നാമതെത്തി. സംസ്ഥാന സർക്കാർ സ്വകാര്യവൽക്കരണ നീക്കത്തെ എതിർക്കുന്നെങ്കിലും നടത്തിപ്പവകാശത്തിനായി കെഎസ് ഐഡിസിയെ ബിഡിൽ പങ്കെടുപ്പിക്കുകയും ചെയ്തു.

Read Also : സ്വകാര്യവത്കരണം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ജീവനക്കാരുടെ പ്രതിഷേധം

സിയാലിന്റെ പേരിൽ ബിഡിൽ പങ്കെടുക്കാനായിരുന്നു ആദ്യ നീക്കം. പിന്നീടു തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനിയുണ്ടാക്കി. ഒടുവിൽ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ കെഎസ്ഐഡിസിയുടെ പേരിലാണു ബിഡിൽ പങ്കെടുത്തത്. സംസ്ഥാന സർക്കാരിന്റെ അഭ്യർഥനപ്രകാരം കെഎസ്ഐഡിസിക്ക് 10% റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ അനുവദിച്ചിരുന്നു. ഇതുപ്രകാരം, കൂടുതൽ തുക നിർദേശിക്കുന്നത് മറ്റു രണ്ടു കമ്പനികളാണെങ്കിൽപോലും തുക വർധിപ്പിക്കാൻ കെഎസ്ഐഡിസിക്ക് അവസരം ലഭിക്കുമെന്നായിരുന്നു കരുതിയത്. പക്ഷേ ബിഡിൽ അതുണ്ടായില്ല. ഇക്കാര്യത്തിൽ ഇനി സംസ്ഥാന സർക്കാർ കേന്ദ്രവുമായി തുറന്ന പോരിനിറങ്ങിയേക്കും.

Read Also : തിരുവനന്തപുരം വിമാനത്താവളം എറ്റെടുക്കാമെന്ന കേരളസർക്കാർ നിർദേശം വ്യോമയാന മന്ത്രാലയം തള്ളി

വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുത്ത് ന ൽ കലും പ്രതിസന്ധിയിലാവാനാണ് സാധ്യത. വിഴിഞ്ഞം തുറമുഖത്തിനു പുറമേ വിമാനത്താവള നടത്തിപ്പും ലഭിക്കുന്നേതോടെ തിരുവനന്തപ്പുരത്തെ 2 തന്ത്ര പ്രധാന സ്ഥാപനങ്ങൾ അദാനിയുടെ കയ്യിലാകും. വിമാനത്താവള നടത്തിപ്പിൽ അദാനി ഗ്രൂപ്പിന്റെ കന്നി കാൽവെയ്പാണ്.

തിരുവനന്തപുരത്തിനു പുറമെ അഹമ്മദാബാദ്, ജയ്പൂർ, ലക്നൗ, മംഗലാപുരം എന്നിവയുടെ നടത്തിപ്പും അദാനി ഗ്രൂപ്പിനാകും. മംഗലാപുരത്തിനു വേണ്ടി ബിഡ് ചെയ്ത സിയാൽ രണ്ടാമതായി. ഗുവാഹത്തി വിമാനത്താവളത്തിന്റെ ബിഡ് കോടതി സ്റ്റേ  ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More