Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

February 25, 2019
3 minutes Read
  • മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പിന്‍മാറി. കേസ് പിന്‍വലിക്കാനുള്ള  സന്നദ്ധത ഹൈക്കോടതിയില്‍ അറിയിക്കും. അതേ സമയം കേസ് ലീഗും സിപിഎമ്മും ചേര്‍ന്ന് അട്ടിമറിച്ചെന്നും കേസ് പിന്‍വലിച്ചാലും രാഷ്ടീയമായി നേരിടുമെന്നും കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.

 Read Also: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്നും കെ.സുരേന്ദ്രന്‍ പിന്‍മാറി

  • മോദിയെ പുറത്താക്കാൻ രാജ്യവ്യാപക പ്രചരണം നടത്തുമെന്ന് ഗുജറാത്ത് എംഎൽഎയും യുവനേതാവുമായ ജിഗ്നേഷ് മേവാനി. ഇടതു പക്ഷത്തിന് കേന്ദ്രത്തിൽ നിർണായക പങ്കുണ്ടാകുമെന്നും ജി ഗ്നേഷ് മേവാനി തിരുവനന്തപുരത്ത് ട്വൻറി ഫോറിനോട് പറഞ്ഞു.

 Read Alsoമോദിയെ പുറത്താക്കാന്‍ രാജ്യവ്യാപക പ്രചാരണം നടത്തും: ജിഗ്നേഷ് മേവാനി

  • മികച്ച നടനുള്ള ഓസ്‌ക്കാർ പുരസ്‌കാരം റമി മാലെക്കിന്. ബൊഹീമിയൻ റാപ്‌സഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മികച്ച നടി ഒലിവിയ കോള്‍മാനാണ്. ദ ഫേവറിറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.

Read Alsoഓസ്‌കാര്‍; മികച്ച നടൻ റമി മാലെക്‌, മികച്ച നടി ഒലിവിയ കോള്‍മാന്‍, ഗ്രീന്‍ ബുക്ക് മികച്ച ചിത്രം

  • മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചു. കടകംപള്ളി സുരേന്ദ്രന്‍, ജി സുാധാകരന്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ട്. ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇടത് പക്ഷം നടത്തിയ നിര്‍ണ്ണായ നീക്കമാണ് ഈ കൂടിക്കാഴ്ച.

Read Also: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചു

  • പോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന്  പെരിയ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്‍.  റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പീതാംബരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പീതാംബരനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Read Alsoപോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരന്‍

  • വെള്ളാപ്പള്ളിക്ക് പ്രത്യുപകാരം ചെയ്ത് തിരുവനന്തപുരത്തേക്കും തിരികെ ആലപ്പുഴക്കും മുഖ്യമന്ത്രി പറക്കുന്നത് ഹെലികോപ്ടറിൽ . തിരുവനന്തപുരത്ത് സ്റ്റുഡൻറ്സ് പാർലമെൻറ് സമാപന ചടങ്ങിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി അതേ ഹെലികോപ്ടറിൽ തിരികെ ആലപ്പുഴക്ക് പറക്കും.

Read Alsoപറന്ന് പിണറായി; ഇന്നത്തെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് മാത്രം ചെലവ് ലക്ഷങ്ങള്‍

  • എഴുത്തുകാരി കെ ആര്‍ മീരയെ തെറിവിളിക്കാന്‍ ആഹ്വാനം ചെയ്ത വിടി ബല്‍റാം എംഎല്‍എയെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. തുടര്‍ച്ചയായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന വിടി ബല്‍റാമിന് മാനസിക വൈകല്യമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും എ എ റഹീം ട്വന്റി ഫോറിനോട് പറഞ്ഞു.

Read Alsoബല്‍റാമിനെ കെപിസിസി തിരുത്താത്തത് നിസ്സഹായതകൊണ്ട്; എഎ റഹീം

  • ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറിയതായി ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍.

Read Alsoകോണ്‍ഗ്രസ് സഖ്യമില്ല; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കെജ്‌രിവാള്‍

  • തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള ഫണ്ട് സ്വരൂപിക്കുന്നതിനായി നരേന്ദ്ര മോദിയും കൂട്ടരും നടത്തുന്ന ഉപജാപത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍.

Read Alsoവിമാനത്താവളം അദാനിക്ക് കൊടുക്കുന്നത് മോദിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനുവേണ്ടി; വി.എം.സുധീരന്‍

  • തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനായുള്ള ബിഡ്ഡില്‍ വിചിത്രമായ നിലയാണുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദാനിക്ക് വിമാനത്താവളം നടത്തി പരിചയം ഇല്ലെന്നും മോദിയുമായി പരിചയം ഉണ്ടെന്നതാണ് കാരണമെന്നും പിണറായി വിജയന്‍ ആലപ്പുഴയില്‍ പറഞ്ഞു.

Read Alsoതിരുവനന്തപുരം വിമാനത്താവളം; അദാനിക്ക് മോദിയുമായി പരിചയമുണ്ടെന്നതാണ് കാരണമെന്ന് മുഖ്യമന്ത്രി

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top