ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യപിക്കണമെന്ന പരാമർശം; മേഘാലയ ഹൈകോടതി ജഡ്ജിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യപിക്കണമെന്ന പരാമർശത്തെ തുടർന്ന് മേഘാലയ ഹൈകോടതി ജഡ്ജിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. വിവാദ പരാമർശം നടത്തിയ ജസ്റ്റിസ് സുദീപ് രജ്ഞൻ സെന്നിനാണ് നോട്ടീസ് അയച്ചത്. ജസ്റ്റിസ് സെന്നിൻറെ വിധിയിലെ വിവാദ പരാമർശങ്ങൾ നീക്കം ചെയ്യണമോ എന്ന കാര്യം കോടതി പരിശോധിക്കും. വിവാദ വിധിക്കെതിരെ നൽകിയ പൊതു താൽപര്യ ഹർജികളിലാണ് നടപടി.
ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കാൻ ആരും ശ്രമിക്കേണ്ടതില്ലെന്നും അത് രാജ്യത്തെ വലിയ കുഴപ്പത്തിൽ കൊണ്ടു ചെന്നെത്തിക്കുമെന്നും നരേന്ദ്രമോദിയെ പോലൊരു ഭരണാധികാരിക്കേ ഈ നീക്കത്തെ ചെറുക്കാൻ കഴിയുകയുള്ളൂവെന്നുമായിരുന്നു ജസ്റ്റിസ് സെൻ ഉത്തരവിൽ അഭിപ്രായപ്പെട്ടത്.
Read Also : ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല, മുസ്ലീങ്ങളുടെയും പൂര്‍വ്വികന്‍: ബാബാ രാംദേവ്
ഇന്ത്യാ വിഭജനം മതാടിസ്ഥാനത്തിൽ ആയതിനാൽ യഥാർത്ഥത്തിൽ ഇതൊരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നു. പക്ഷേ ഇന്ത്യ മതേതരരാജ്യമായി നിലനിൽക്കുകയാണ് ഉണ്ടായത് -ജസ്റ്റിസ് സെൻ പറഞ്ഞു. സൈനിക റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ പങ്കെടുക്കാൻ സ്ഥിര താമസക്കാരനാണെന്നുള്ള സർട്ടിഫിക്കറ്റ് നിരസിച്ചത് ചോദ്യംചെയ്യുന്ന ഹരജിയിൽ വിധിപുറപ്പെടുവിക്കുന്നതിനിടെയാണ് ജഡ്ജി വിവാദ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഉൾപ്പെടുത്തിയത്.
Read Also : ‘ജനുവരി ഒന്ന് ക്രിസ്ത്യാനികളുടെ മാത്രം ആഘോഷം’; ‘ഹിന്ദുക്കളുടെ പുതുവത്സരം ഏപ്രിലില്‍’
അതേസമയം, പുൽവാമാ ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താല്പര്യ ഹർജി സുപ്രീകോടതി തള്ളി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here