ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല, മുസ്ലീങ്ങളുടെയും പൂര്‍വ്വികന്‍: ബാബാ രാംദേവ്

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച ചര്‍ച്ചകള്‍ കത്തിപ്പടരുന്ന സാഹചര്യത്തില്‍ പുതിയ പ്രസ്താവനയുമായി യോഗാ ഗുരു ബാബാ രാംദേവ് രംഗത്തെത്തി. ഭഗവാന്‍ ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലീമുകളുടെയും പൂര്‍വ്വികനാണെന്ന് രാംദേവ് പറഞ്ഞു. ഗുജറാത്തിലെ ഖേഡ ജില്ലയിലുള്ള നാഡിയാദ് നഗരത്തിലെ ശാന്ത്‌റം ക്ഷേത്രത്തില്‍ സംഘടിപ്പിച്ച യോഗ ശിബിര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് തന്നെയാണ് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നത്. അയോധ്യയില്‍ അല്ലാതെ മറ്റെവിടെ ക്ഷേത്രം നിര്‍മ്മിക്കും അത് മക്കയിലോ മദീനയിലോ അല്ലെങ്കില്‍ വത്തിക്കാന്‍ സിറ്റിയിലോ വരില്ലെന്നത് വ്യക്തമാണ്. ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോധ്യയെന്നതില്‍ ഒരു തര്‍ക്കവുമില്ലാത്ത കാര്യമാണ്. ഹിന്ദുക്കളുടെ മാത്രമല്ല മുസ്‌ലിമുകളുടെ കൂടി പൂര്‍വ്വികനാണ് അദ്ദേഹം’ രാംദേവ് പറഞ്ഞു. രാമക്ഷേത്രം രാഷ്ട്രത്തിന്റെ അഭിമാന വിഷയമാണെന്നും ഇതിന് വോട്ട് ബാങ്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
Read More:ഭാര്യയും മക്കളും ഇല്ലാതിരുന്നത് നന്നായി; പതഞ്ജലിയാണ് എനിക്ക് എല്ലാം’: ബാബാ രാംദേവ്
അതേ സമയം രാംദേവിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് മനീഷ് ദോഷി രംഗത്തെത്തി. ബാബ രാംദേവിനെപ്പോലുള്ളവര്‍ ബിജെപിയുടെ ഗുണഭോക്താക്കളാണെന്നും അത്തരത്തിലുള്ളവര്‍ പൊതു തെരഞ്ഞെടുപ്പടുത്തിരിക്കെ മോദിയെയും ബിജെപിയെയും സഹായിക്കാന്‍ വീണ്ടും ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും മനീഷ് ദോഷി പറഞ്ഞു.
Yog Guru Ramdev: Ram Mandir Ayodhya mein nahi banega to koi Mecca-medina aur Vatican City mein to banne waala nahin hai. Aur ye nirvivadit satya hai ki Ram ki janmabhoomi Ayodhya hai aur Ram matra Hindu hi nahi musalmano ke bhi purvaj hain. (08.02.19) pic.twitter.com/o4AtRtffVC
— ANI (@ANI) 9 February 2019
സന്ന്യാസിമാര്‍ക്ക് ഭാരത രത്ന പോലുള്ള ബഹുമതികൾ നൽകാത്തതിലെ അതൃപ്തി അറിയിച്ച് ബാബാ രാംദേവ് നേരത്തെ രംഗത്തെത്തിയിരുന്നു. ഹിന്ദുക്കളായ ദയാനന്ദ സരസ്വതിയ്ക്കും സ്വാമി വിവേകാനന്ദനും ഭാരത രത്ന ലഭിച്ചിട്ടില്ല. എന്നാൽ ഹിന്ദു അല്ലാത്ത മദർതെരേസയെ പോലുള്ളവർക്ക് ഈ ബഹുമതി ലഭിച്ചിട്ടുമുണ്ട്. എഴുപത് വർഷത്തെ ചരിത്രത്തിനിടെ ഒരു സന്യാസിക്ക് പോലും ഭാരത് രത്ന ലഭിക്കാതെ പോയത് നിർഭാഗ്യകരമാണെന്നും രാംദേവ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here