അരുണാചൽ പ്രദേശിൽ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു

അരുണാചൽ പ്രദേശിൽ ആറു സമുദായങ്ങൾക്ക് പെർമനന്റ് റെസിഡസ് സർട്ടിഫിക്കറ്റ് അനുവദിക്കാനുള്ള സർക്കാർ നീക്കത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലിസ് നടത്തിയ വെടിവെപ്പിൽ ഇവർ കൊല്ലപ്പെട്ടതെന്നാണ് അരോപണം.പ്രതിഷേധത്തെ തുടർന്ന് പിആർസി നൽകാനുള്ള നടപടികൾ സർക്കാർ നിർത്തിവെച്ചു.
ഇന്നലെയാണ് ആറ് സമുദായങ്ങൾക്ക് പെർമിനന്റ് റെസിഡസ് സർട്ടിഫിക്കറ്റ് നൽകാനുള്ള സർക്കാർ നീക്കത്തെ തുടർന്ന് അരുണാചൽ പ്രദേശിൽ പ്രതിഷേധം ആരംഭിച്ചത്. ഇറ്റാനഗറില്ലള്ള മുഖ്യമന്ത്രി പ്രേമ ഖണ്ഡുവിന്റെ സ്വകാര്യ വസതിക്കു നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പോലിസ് സ്റ്റേഷൻ ആക്രമിക്കുകയും നിരവധി വാഹനഞൾ അഗ്‌നിക്കിരയാക്കുകയും ചെയ്തു പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടെ പോലിസ് ‘ വെടിവെച്ചു. രണ്ട് പേർ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് സർക്കാർ ഇറ്റാനഗറിലും നഹാർലഗുവിലും അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also : അരുണാചൽ പ്രദേശിലെ 6 സ്ഥലങ്ങൾക്ക് പുതിയ പേര് നൽകി ചൈന !!
ക്രമസമാധനം ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ 1000 അർദ്ധസൈനികരെ സംഭവസ്ഥലത്ത് വിന്യസിപ്പിച്ചിച്ചു.കോൺഗ്രസാണ് പ്രതിഷേധത്തിന്റെ പുറകിലെന്ന് ബിജെപി അരോപിച്ചു.അക്രമണങ്ങൾക്ക് കാരണം ബി.ജെപി സർക്കാർ ആണെന്നായിരുന്നു കോൺഗ്രസിന്റെ ‘ ആരോപണം.പ്രതിഷേധത്തെ തുടർന്ന് പി.ആർ സി നൽകാനുള്ള നീക്കം സർക്കാർ പിൻവലിച്ചെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here