കിടിലന്‍ വിവാഹ വീഡിയോ പുറത്തുവിട്ട് വിദ്യ ഉണ്ണി, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ചലച്ചിത്രനടി ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി ജനുവരി മാസം 27-ാം തീയതിയാണ് വിവാഹിതയായത്. സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിലെ ഉദ്യോഗസ്ഥനായ ചെന്നൈ സ്വദേശി സഞ്ജയ് വെങ്കിടേശ്വരായിരുന്നു ദിവ്യയെ വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ റൗഡി ബേബി ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ വിദ്യ പുറത്തുവിട്ടിരുന്നു.
വിദ്യയുടെ വിവാഹവും തുടര്‍ന്ന് നടന്ന ആഘോഷങ്ങളും സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ വിവാഹ ചടങ്ങുകള്‍ക്കിടയില്‍ നടന്ന സംഭവങ്ങളുടെ മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിദ്യ. 9 മിനിട്ട് 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ യൂട്യൂബില്‍ ശ്രദ്ധ നേടുകയാണ്.
ഹോങ്കോങ്ങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയായി പ്രവര്‍ത്തിച്ചുവരികയാണ് വിദ്യ. കുഞ്ചാക്കോ ബോബനും ഭാവനയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഡോ.ലവ് എന്ന ചിത്രത്തിലൂടെയാണ് വിദ്യ ചലച്ചിത്ര രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.
പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് സിനിമയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. നിരവധി നൃത്ത പരിപാടികളിലൂടെയും ടിവി അവതാരികയായും വിദ്യ പ്രേഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here