Advertisement

ദിവ്യ ഉണ്ണി കലൂരിലെ പരിപാടിയുടെ ഗുഡ്‌വില്‍ അംബാസിഡര്‍; ഇതിനപ്പുറം സാമ്പത്തിക ലാഭമുണ്ടായോ എന്ന് പൊലീസ് പരിശോധിക്കും

January 8, 2025
Google News 2 minutes Read
police investigation in Kaloor guinness dance program

കലൂര്‍ സ്റ്റേഡിയത്തിലെ ഗിന്നസ് വേള്‍ഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്തപരിപാടിയില്‍, സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കുന്നു. ഇതുവരെ പിടിയിലായ അഞ്ച് പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്ത് കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം പോലീസ് കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. (police investigation in Kaloor guinness dance program)

പരിപാടിക്കായി പണമെത്തിയ അക്കൗണ്ടുകളും പരിശോധിച്ചുവരികയാണ്. നാളെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും. നടി ദിവ്യ ഉണ്ണി ഈ പരിപാടിയുടെ ഗുഡ് വില്‍ അംബാസിഡറാണ്. ഇതിനപ്പുറത്തുള്ള സാമ്പത്തിക ലാഭം ദിവ്യ ഉണ്ണിക്ക് ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. അതിന് ശേഷം മാത്രമേ ചോദ്യം ചെയ്യൂ.

Read Also: മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു; ഒരാളെ തുമ്പി കൈക്കൊണ്ട് തൂക്കി എറിഞ്ഞു

പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ ഉമാ തോമസ് എംഎല്‍എ പത്ത് ദിവസമായി ആശുപത്രിയില്‍ തുടരുകയാണ്. ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ഇന്ന് ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരം. ഉമാ തോമസ് സംസാരിച്ചുതുടങ്ങിയിട്ടുണ്ട്.

Story Highlights : police investigation in Kaloor guinness dance program

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here