Advertisement

മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു; ഒരാളെ തുമ്പികൈ കൊണ്ട് തൂക്കി എറിഞ്ഞു

January 8, 2025
Google News 1 minute Read

മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ഒരാളെ ആന തുമ്പികൈ കൊണ്ട് തൂക്കി എറിഞ്ഞു. ഭയന്നോടിയ 27 പേർക്ക് പരുക്കേറ്റു. മുക്കാൽ മണിക്കൂറിന് ശേഷം ആനയെ തളച്ചു. രാത്രി 1 മണിക്ക് ആണ് സംഭവം. 1:45 ഓടെയാണ് ആനയെ തളച്ചത്.

രണ്ട് പേർക്ക് ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇതിൽ ആന തുമ്പികൈ കൊണ്ട് ചുഴറ്റിയെറിഞ്ഞയാൾ ഗുരുതരമായി പരിക്കേറ്റ് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ. മാറ്റൊരാൾക്ക് വാരിയെല്ലിനാണ് പരുക്കേറ്റത്. ഇയാൾ തിരൂരിൽ ആശുപത്രിയിൽ ചികിത്സയിലാണ്. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്.

Read Also: മകരവിളക്ക് മഹോത്സവം: തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയം പുനഃക്രമീകരിച്ചു

ആന ഇടഞ്ഞത് കണ്ട് ഓടിയതിനിടെയാണ് 27 ഓളം പേർക്ക് പരുക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ ശേഷം മടങ്ങി. നാല് ദിവസമായാണ് ആണ്ട് നേർച്ച നടക്കുന്നത്. നിയമങ്ങൾക്കനുസൃതമായാണ് ആന പരിപാടിയിൽ പങ്കെടുപ്പിച്ചത്. എട്ടോളം ആനകളെയാണ് പരിപാടിയിൽ പങ്കെടുത്തത്. ആനയെ തളച്ചതോടെ വലിയ അപകടം ഒഴിവായി.

Story Highlights : Elephant turns violent at puthiyangadi nercha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here