സൗദി കിരീടാവകാശിയുടെ സന്ദര്‍ശനം വാണിജ്യ നിക്ഷേപ ബന്ധം മെച്ചപ്പെടുത്തിയെന്ന് എം എ യൂസുഫ് ആലി

സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സുഹൃദ്ബന്ധവും വാണിജ്യ നിക്ഷേപ ബന്ധവും കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിച്ചതായി എം.എ യൂസുഫലി. പുതിയ നിക്ഷേപകര്‍ ഇരു രാജ്യങ്ങളിലും മുതല്‍ മുടക്കാന്‍ മുന്നോട്ടു വന്നതായി അദ്ദേഹം പറഞ്ഞു.
Read More: സൗദി ഭരണാധികാരി സൽമാൻ രാജാവ് ഈജിപ്തിൽ
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ ഇന്ത്യാ സന്ദര്‍ശനം സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും നിക്ഷേപകര്‍ക്കും ഏറെ പ്രതീക്ഷയും ആശ്വാസവും നല്‍കിയിട്ടുണ്ട്. സൗദിയില്‍ വിദേശ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വര്‍ധിക്കാന്‍ കിരീടാവകാശിയുടെ നേത്രൃത്വത്തിലുള്ള പരിഷ്കരണ പദ്ധതികള്‍ വഴിയൊരുക്കുമെന്ന് പ്രമുഖ വ്യവസായി എം.എ യൂസുഫലി പറഞ്ഞു. താമസിയാതെ ഇരു രാജ്യങ്ങളിലെയും പ്രമുഖ സംരംഭകര്‍ ഈ അവസരം പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Read More: സൗദിയില്‍ സ്വകാര്യ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കാന്‍ നിർദ്ദേശം
കിരീടാവകാശിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ഇന്തോ-സൗദി ബിസിനസ് ഫോറത്തില്‍ നിക്ഷേപ സാധ്യതകളെകുറിച്ചും നിക്ഷേപങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനെ കുറിച്ചും വിശദമായി ചര്‍ച്ച നടന്നിരുന്നു. ഇതുസംബന്ധമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായുള്ള പ്രത്യേക കൂടിക്കാഴ്ചയിലും യൂസുഫലി ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിക്കുകയും എണ്ണൂറ്റിയമ്പത് ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തത് ഉള്‍പ്പെടെ സൗദി രാജകുമാരന്‍റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പല സുപ്രധാന തീരുമാനങ്ങളും എടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here