സൗദിയില്‍ സ്വകാര്യ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കാന്‍ നിർദ്ദേശം

സൗദിയില്‍ സ്വകാര്യ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കാന്‍ അധികൃതര്‍ നിർദ്ദേശം നല്‍കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍ അടങ്ങിയ സമിതി ഈ രംഗത്തെ പ്രശ്നങ്ങള്‍ പഠിച്ചു പരിഹാരം കണ്ടെത്തുമെന്നാണ് റിപ്പോര്‍ട്ട്.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ നിർദ്ദേശിക്കുന്നതിനുമാണ് പ്രത്യേക സമിതി രൂപീകരിക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അധ്യക്ഷനായ സാമ്പത്തിക വികസന സമിതിക്ക് കീഴിലാണ് ഉന്നതതല സമിതി രൂപീകരിക്കുക. സൗദി മന്ത്രിസഭയിലെ എക്സ്പോര്‍ട്ട് കമ്മീഷന്‍ പ്രസിഡന്റ് ആയിരിക്കും അധ്യക്ഷന്‍.
Read Also : സൗദിയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി കണ്ടെത്താന്‍ പദ്ധതി വരുന്നു
പതിനേഴ് സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങള്‍ ആയിരിക്കും. വിദേശ നിക്ഷേപങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന സാജിയ, കസ്റ്റംസ്, വാണിജ്യ നിക്ഷേപ മന്ത്രാലയം, ധന മന്ത്രാലയം, സാമ്പത്തിക ആസൂത്രണ മന്ത്രാലയം, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍, തൊഴില്‍ മന്ത്രാലയം തുടങ്ങിയയുടെ പ്രതിനിധികള്‍ സമിതിയില്‍ ഉണ്ടായിരിക്കും. സ്വദേശീവല്‍ക്കരണ പദ്ധതികളും, സാമ്പത്തിക പരിഷ്കരണ പദ്ധതികളും സ്വകാര്യ മേഖലയെ ഏതൊക്കെ രൂപത്തില്‍ ബാധിച്ചു എന്ന് സമിതി പരിശോധിക്കും.
Read Also : സൗദിയിൽ തടവിൽ കഴിയുന്ന 850 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ സൗദി കിരീടാവകാശി ഉത്തരവിട്ടു
പതിയ പദ്ധതികള്‍ മൂലം പല സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ടി വന്ന സാഹചര്യവും പഠിക്കുമെന്നാണ് സൂചന. ചെറുകിട ഇടത്തരം സ്ഥാപഞങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പുനപ്പരിശോധിക്കണമെന്ന് സൗദി ശൂറാ കൌണ്‍സില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here