എമിറേറ്റ്സിനെയും എത്തിഹാദിനെയും തോൽപ്പിക്കാനുളള ശേഷി ഇന്ത്യൻ എയർലൈൻ കമ്പനികൾക്കുണ്ടെന്ന് അജയ് സിംഗ്

രാജ്യാന്തര എയർലൈൻ കമ്പനികളായ എമിറേറ്റ്സിനെയും എത്തിഹാദ് എയർവെയ്സിനെയും തോൽപ്പിക്കാനുളള ശേഷി ഇന്ത്യൻ എയർലൈൻ കമ്പനികൾക്കുണ്ടെന്ന് ബജറ്റ് എയർലൈൻ സ്പൈസ് ജെറ്റിന്റെ സ്ഥാപകരിലൊരാളായ അജയ് സിംഗ്. ഇത് യാഥാർത്ഥ്യമാകണമെങ്കിൽ നികുതിഘടനയിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിൽ വിമാനയാത്ര പണക്കാരുടേത് മാത്രമാണെന്ന ധാരണയാണുള്ളത്. അതുകൊണ്ടുതന്നെ ഉയർന്ന നികുതിയാണ് ഈടാക്കുന്നത്. നികുതിയുടെ കാര്യമെടുത്താൽ ഏറ്റവും കൂടുതൽ ഇന്ത്യയിലായിരിക്കും.
Read More: അന്താരാഷ്ട്ര സർവീസുകളിൽ പുതിയ റെക്കോർഡുമായി സൗദി എയർലൈൻസ്
ഇതിൽ മാറ്റംവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ വ്യോമയാന രംഗം ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന ഒന്നാണ്. 20 ശതമാനമാണ് വളർച്ചാനിരക്ക്.
Read More: എയർ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടുപേകുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി
അടുത്ത രണ്ട് വർഷത്തിനുള്ളിൽ 50 വിമാനത്താവളങ്ങൾ കൂടി തുറക്കുന്നതോടെയാകും ഈ നിരക്ക് കൈവരിക്കാൻ സാധിക്കുക. ബജറ്റ് എയർലൈനുകൾ ഉയർന്ന നികുതി നിരക്ക് കാരണം നഷ്ടം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here