രണ്ട് സംസ്ഥാനങ്ങളില്‍ കൂടി കോണ്‍ഗ്രസിനെ തളളി അഖിലേഷ്-മായാവതി സഖ്യം

ഉത്തര്‍പ്രദേശിന് പിന്നാലെ രണ്ട് സംസ്ഥാനങ്ങളില്‍ കൂടി കോണ്‍ഗ്രസിനെ തള്ളി മായാവതി-അഖിലേഷ് യാദവ് സഖ്യം പ്രഖ്യാപിച്ചു. മധ്യപ്രദേശിലേക്കും ഉത്തരാഖണ്ഡിലേക്കുമാണ് എസ്പി-ബിഎസ്പി സഖ്യം വ്യാപിക്കുന്നത്.
മധ്യപ്രദേശിലെ ആകെയുള്ള 29 ലോക്‌സഭാ സീറ്റുകളില്‍ 26 എണ്ണത്തില്‍ മായാവതിയുടെ ബിഎസ്പി മത്സരിക്കും. ബാക്കി മൂന്നെണ്ണത്തില്‍ എസ്പിയും മത്സരിക്കാനാണ് തീരുമാനം. നിലവില്‍ ബിഎസ്പിയുടെ രണ്ട് എംഎല്‍എമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ അധികാരത്തിലിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ ബിഎസ്പി നാല് സീറ്റിലും എസ്പി ഒരു സീറ്റിലുമായിരിക്കും മത്സരിക്കുക.
Read More: ഗംഗയില്‍ മുങ്ങിയാല്‍ ചെയ്ത പാപങ്ങള്‍ തീരില്ലെന്ന് മോദിയോട് മായാവതി
കഴിഞ്ഞ ആഴ്ചയാണ് ഇരുപാര്‍ട്ടികളും യുപിയില്‍ ഔദ്യോഗികമായി സഖ്യപ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താത്ത സഖ്യത്തില്‍ 38 സീറ്റില്‍ ബിഎസ്പിയും 37 സീറ്റില്‍ എസ്പിയും മത്സരിക്കാനാണ് തീരുമാനം. അതേ സമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയാ ഗാന്ധിയുടെ മണ്ഡലമായി റായ്ബറേലിയിലും ഇരുപാര്‍ട്ടികളും മത്സരിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
Read More: അഖിലേഷ് യാദവിനെ ലക്‌നൗ വിമാനത്താവളത്തില്‍ തടഞ്ഞു; പിന്നില്‍ യോഗി ആദിത്യനാഥെന്ന് വിമര്‍ശനം
ബിജെപിക്കെതിരായ മഹാ സഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് നേരത്തെ യുപിയെ കൂടാതെ ഡല്‍ഹിയിലും ബംഗാളിലും തിരിച്ചടി നേരിട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ മധ്യപ്രദേശും ഉത്തരാഖണ്ഡും. ബംഗാളില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ സിപിഎമ്മിനൊപ്പം ചേര്‍ന്നാകും കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുക. ഡല്‍ഹിയില്‍ സഖ്യ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറിയതായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here