Advertisement

ഗംഗയില്‍ മുങ്ങിയാല്‍ ചെയ്ത പാപങ്ങള്‍ തീരില്ലെന്ന് മോദിയോട് മായാവതി

February 25, 2019
9 minutes Read

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുഭമേള സ്നാനത്തെ വിമര്‍ശിച്ച് ബി.എസ്.പി നേതാവ് മായാവതി. ഗംഗാ നദിയില്‍ മുങ്ങിയാല്‍ താങ്കള്‍ ചെയ്ത എല്ലാ പാപവും തീരുമോയെന്ന് പ്രധാനമന്ത്രിയോട് മായാവതി ചോദിച്ചു. കുംഭമേളയില്‍ പങ്കെടുക്കാനായി മോദി പ്രയാഗ് രാജ് സന്ദര്‍ശിച്ചതിനു പിന്നാലെ ട്വിറ്ററിലൂടെയാണ് മായാവതി ചോദ്യമുയര്‍ത്തിയത്.

തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചും, മറ്റും മോദി ചെയ്ത പാപങ്ങള്‍ ഗംഗയില്‍ മുങ്ങിയതുകൊണ്ട് തീരുമോ?’ എന്നാണ് മായാവതിയുടെ ചോദ്യം. ഞായറാഴ്ച മോദി പ്രയാഗ് രാജ് സന്ദര്‍ശിക്കുകയും ഗംഗം, യമുന, സരസ്വതി നദികളുടെ സംഗമ സ്ഥാനത്തില്‍ മുങ്ങുകയും ചെയ്തിരുന്നു. സഹീ സ്‌നാന്‍ എന്നറിയപ്പെടുന്ന ഈ ആചാരം ഒരു മനുഷ്യന്‍ ജീവിതകാലം മുഴുവന്‍ ചെയ്ത പാപം കഴുകി കളയുമെന്നാണ് വിശ്വാസം.
ബി.ജെ.പി സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യ ഭരണത്തിന് ജനങ്ങള്‍ ഒരിക്കലും മാപ്പു നല്‍കില്ലെന്നും മായാവതി പറഞ്ഞു.

Read Moreകനയ്യകുമാർ ലോക്‌സഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നു; സ്ഥാനാർഥിയായാലും അല്ലെങ്കിലും മോദിക്കെതിരായ പ്രചരണത്തിൽ മുന്നിലുണ്ടാകുമെന്ന് കനയ്യ കുമാർ

‘നോട്ടുനിരോധനം, ജി.എസ്.ടി, ജാതീയത, വര്‍ഗീയ, സ്വചേഛാധിപത്യ ഭരണം എന്നിവയിലൂടെ തങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയ ബി.ജെ.പിക്ക് ജനങ്ങള്‍ അങ്ങനെയങ്ങ് മാപ്പു നല്‍കാനുള്ള സാധ്യതയില്ല. ‘ മായാവതി കുറിച്ചു.

കേന്ദ്രസര്‍ക്കാറിന്റെ കിസാന്‍ സമാന്‍ നിധി പദ്ധതി കര്‍ഷകര്‍ക്ക് ഒരിക്കലും ഗുണം ചെയ്യില്ലെന്നും മായാവതി പറഞ്ഞു. തങ്ങളുടെ ഉല്പനങ്ങള്‍ക്ക് മതിയായ വില ലഭിക്കുകയെന്നതാണ് കര്‍ഷകരുടെ ആവശ്യമെന്നും അവര്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top