Advertisement

റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ കാസർഗോഡ് ഇന്ന് സർവ്വകക്ഷി യോഗം

February 26, 2019
Google News 1 minute Read
e chandrasekharan

റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ കാസർഗോഡ് ഇന്ന് സർവ്വകക്ഷി യോഗം ചേരും. അതിനിടെ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് ഡിസിസിയുടെ നേതൃത്വത്തിൽ 48 മണിക്കൂർ നിരാഹാരം തുടങ്ങി. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം കൊലപാതകം നടന്ന സ്ഥലം സന്ദർശിച്ചു.

പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം കാസർഗോഡ് സർവകക്ഷി യോഗം ചേരുന്നത്. കാസർഗോഡ് കലക്ട്രേറ്റിൽ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് സമാധാനയോഗം ചേരുന്നത്. അതേസമയം ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഡി സിസിയുടെ നേതൃത്വത്തിലുള്ള 48 മണിക്കൂർ ഉപവാസം  കാസർകോട്ട് ആരംഭിച്ചു.

Read Also : മന്ത്രി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടവരുടെ വീട്ടിൽ സന്ദർശനം നടത്തിയത് തെറ്റല്ലെന്ന് കാനം

പോലീസ് പ്രതികളെ കണ്ടെത്തുന്നതിന് മുൻപ് സി പി എം പ്രതികളെ നിശ്ചയിച്ചുവെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ ആരോപിച്ചു. പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റേയും വിശ്വാസ്യത തകർന്നു. ഗൂഡാലോചന നടത്തിയവർ പിടിക്കപ്പെടും എന്ന ഭയമാണ് കൊണ്ടാണ് സി ബി ഐ അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നതെന്നും സുധീരൻ പറഞ്ഞു.

Read Also : ‘കൊല്ലപ്പെട്ടവരുടെ വീട്ടില്‍ പോയത് നല്ല സന്ദേശമല്ല’; ഇ ചന്ദ്രശേഖരനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍

കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കൊലപാതകം നടന്ന സ്ഥലം സന്ദർശിച്ചു. ക്രൈബ്രാഞ്ച് എസ് പി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണ സംഘം ഉടൻ കോടതിയിൽ അപേക്ഷ നൽകിയേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here