മന്ത്രി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടവരുടെ വീട്ടിൽ സന്ദർശനം നടത്തിയത് തെറ്റല്ലെന്ന് കാനം

മന്ത്രി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടവരുടെ വീട്ടിൽ സന്ദർശനം നടത്തിയത് തെറ്റായ പ്രവണതയല്ലെന്ന് കാനം രാജേന്ദ്രന്‍. സന്ദർശനം ഒരാളുടെ സൗകര്യമാണ്. കൊല്ലപ്പെട്ടവരുടെ വീട്ടില്‍ ഇ ചന്ദ്രശേഖരന്‍ പോയത് നല്ല സന്ദേശമല്ല നല്‍കുന്നതെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് മറുപടിയായാണ് കാനം രംഗത്ത് എത്തിയത്.
മന്ത്രിയുടെ തൊട്ടടുത്ത പ്രദേശമായത് കൊണ്ട് സന്ദർശനം നടത്തിയത് എന്ന് കണ്ടാമതി.. മറ്റൊരു രീതിയിൽ കാണേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി കൊലപാതകത്തില്‍ പൊലീസ് അന്വേഷണം നേരായ രീതിയിലാണ്. സി ബി ഐ അന്വേഷണം ആവശ്യമില്ല. അവർക്ക് വിശ്വാസമില്ലെങ്കിൽ മറ്റ് മാർഗങ്ങൾ തേടാമെന്നും കാനം പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ വീട്ടില്‍ ഇ ചന്ദ്രശേഖരന്‍ പോയത് നല്ല സന്ദേശമല്ല നല്‍കുന്നതെന്നാണ് വിജയരാഘവന്‍ പറഞ്ഞത്. ജില്ലയിലെ മന്ത്രി എന്ന നിലയില്‍ ചന്ദ്രശേഖരന്‍ അവിടെ പോയതില്‍ തെറ്റില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്‌ലാലിന്റേയും വീട്ടില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇന്ന് രാവിലെയാണെത്തിയത്. കൊലപാതകം അതിദാരുണമെന്നായിരുന്നു മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരളത്തില്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്. സംഭവത്തില്‍ അന്വേഷണം കൃത്യമായി നടത്താന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും തെറ്റിദ്ധാരണ വേണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ രംഗത്തെത്തിയത്.
സിപിഐഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തോട് നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ച പാര്‍ട്ടിയാണ് സി പി ഐ. പെരിയ ഇരട്ടക്കൊലപാതകത്തെ മന്ത്രി ഇ ചന്ദ്രശേഖരന്‍ തള്ളിപ്പറയുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് മന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചത്. സി പി ഐ നേതൃത്വത്തിന്റെ അറിവോടെയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ഇത് സിപിഐഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇടതു മുന്നണി ജാഥക്കിടെ ഇത്തരം സന്ദര്‍ശനം ഒഴിവാക്കാമായിരുന്നെന്ന വിലയിരുത്തലാണ് സിപിഐഎം നേതൃത്വത്തിനുള്ളത്.
അതിനിടെ പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു. കേസ് സിബിഐ അന്വേഷണിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സിപിഐഎം പ്രവര്‍ത്തകന്‍ പ്രതിയായ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കൃഷ്ണന്‍ പ്രതികരിച്ചിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കം നടക്കുന്നതായും വിവരമുണ്ട്. കേസ് സിബിഐക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റേയും ആവശ്യം. കേസന്വേഷണം കണ്ണൂരിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ പ്രതികള്‍ മംഗലാപുരത്തേക്ക് കടന്നിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചതായാണ് പൊലീസ് പറയുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here