Advertisement

അമ്പലത്തിന്‍കാല അശോകന്‍ വധക്കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ 15ന് വിധിക്കും

7 days ago
Google News 3 minutes Read
setback for 6 RSS activists in ambalathinkala asokan murder

കാട്ടാക്കട അമ്പലത്തിന്‍കാല അശോകന്‍ വധക്കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷ ഈ മാസം 15ന് വിധിക്കും. ( setback for 6 RSS activists in ambalathinkala asokan murder)

2013 മെയ് അഞ്ചിനാണ് സിപിഐഎം പ്രാദേശിക പ്രവര്‍ത്തകനായ അശോകനെ കൊലപ്പെടുത്തിയത്. ഒരു സംഘം ആളുകള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബ്ലേഡ് മാഫിയ സംഘം, സുഹൃത്തിനെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് കൊലപാതക കാരണം. സംഭവത്തില്‍ 19 പേരെ പ്രതിചേര്‍ത്താണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ വേളയില്‍ ഒരു പ്രതി മരിച്ചു. രണ്ടുപേര്‍ മാപ്പ് സാക്ഷികളായി.

Read Also: വാളയാര്‍ കേസ്: CBI കുറ്റപത്രത്തിനെതിരെ ഉടന്‍ കോടതിയെ സമീപിക്കുമെന്ന് കുടുംബം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മക്കള്‍ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞതെന്നും കുടുംബം

ഒന്നു മുതല്‍ അഞ്ചുവരെ പ്രതികള്‍ കുറ്റത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് കോടതി കണ്ടെത്തി. ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി,സന്തോഷ് എന്നിവരാണ് ഒന്ന് മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍. ഏഴാം പ്രതി അണ്ണി സന്തോഷ്, പത്താംപ്രതി പഴിഞ്ഞി പ്രശാന്ത്, 12ാം പ്രതി സജീവ് എന്നിവര്‍ ഗൂഢാലോചന നടത്തിയതയും തെളിഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇവര്‍. ശിക്ഷ ഈ മാസം 15ന് വിധിക്കും.

Story Highlights : setback for 6 RSS activists in ambalathinkala asokan murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here