മകനെ കൊന്നത് സിപിഐഎമ്മുകാര്‍ തന്നെ, പൊലീസ് കണ്ടെത്തിയത് യഥാര്‍ഥ പ്രതികളെയല്ല; ആരോപണവുമായി യു.കെ സലീമിന്റെ പിതാവ്

തലശേരി പുന്നോലിലെ സിപിഐഎം പ്രവര്‍ത്തകന്‍ യു.കെ സലീം വധക്കേസില്‍ പൊലീസ് കണ്ടെത്തിയത് യഥാര്‍ത്ഥ പ്രതികളെയല്ലെന്ന് പിതാവ് പി.കെ യൂസഫ് ട്വന്റിഫോറിനോട് പറഞ്ഞു. മകനെ കൊലപ്പെടുത്തിയത് സിപിഐഎമ്മുകാര്‍ തന്നെയാണെന്ന് പിതാവ് തലശേരി കോടതിയില്‍ മൊഴി നല്‍കി. അന്വേഷണത്തില്‍ സലീമിന്റെ ഫോണ്‍ വീണ്ടെടുക്കാത്തതില്‍ ദുരൂഹുതയുണ്ടെന്നും യൂസഫ് പറഞ്ഞു. കേസില്‍ ഏഴ് എന്‍ ഡി എഫ് പ്രവര്‍ത്തകരെ പ്രതിചേര്‍ത്താണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയത്. (U K salim murder case father against CPIM)
2008 ജൂലൈ 23നാണ് പുന്നോലിലെ സിപിഐഎം പ്രവര്‍ത്തകന്‍ യു കെ സലീം കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തുടരുകയാണ്. സലീമിന്റെ പിതാവ് യൂസഫിനെ കഴിഞ്ഞ ദിവസം പ്രതിഭാഗം വിസ്തരിച്ചിരുന്നു. ഇതിനിടെയാണ് മകന്റെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികള്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് യൂസഫ് മൊഴി നല്‍കിയത്.
Read Also: ഗസ്സ വെടിനിർത്തൽ കരാർ ഇന്ന് നിലവിൽ വന്നേക്കും; ആവശ്യമെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന് നെതന്യാഹു
സലീമിന്റെ കൊലപാതകത്തിന് തലശേരിയിലെ ഫസല്‍ വധക്കേസുമായി ബന്ധമുണ്ടെന്നാണ് യൂസഫിന്റെ ആരോപണം. ഫസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സലീമിനും മറ്റൊരു സുഹൃത്തിനും അറിയാമായിരുന്നുവെന്നും കോടതിയില്‍ യൂസഫ് മൊഴി നല്‍കി. കേസ് സിബിഐ ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സലീമിന്റെ പിതാവ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം യൂസഫിന്റെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ ഇല്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. പ്രതികളെ രക്ഷപ്പെടുത്താനുള്ള ഇടപെടല്‍ ഉണ്ടാവുന്നുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
Story Highlights : U K salim murder case father against CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here