ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

തിരിച്ചടിച്ച് ഇന്ത്യ; അതിർത്തിക്കപ്പുറത്തെ ഭീകരക്യാമ്പുകൾ തകർത്ത് ഇന്ത്യ
പുൽവാമ ആക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ. ജെയ്‌ഷേ ക്യാംപുകൾക്ക് നേരെ സൈനിക നടപടി. പാക് അധീന കശ്മിരിലെ ജെയ്‌ഷെ ക്യാംപുകൾക്ക് നേരെയാണ് സൈനിക നടപടി ഉണ്ടായത്. കര-വ്യോമ സേനകളുടെ സംയുക്ത സംഘമാണ് സൈനിക നടപടിക്ക് നേതൃത്വം കൊടുത്തത്
2. പ്രത്യാക്രമണം; മൂന്ന് സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത
പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ മൂന്ന് സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
3. അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; രണ്ടിടങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പുഞ്ച് മേഖലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. അഖ്‌നൂറിര്‍ നൗഷെര എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും വിവരമുണ്ട്. അല്‍പസമയം മുന്‍പാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്.
4. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണം; പ്രശ്‌നപരിഹാരത്തിന് ഇടപെടാമെന്ന് ചൈന
ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന. ഇരു രാജ്യങ്ങളും സംയമനം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീന് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു. ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ഇടപെടാമെന്നും ലു കാങ് പ്രതികരിച്ചു.
5. ഇന്ത്യ ആര്‍ക്കു മുന്നിലും തല കുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യ ആര്‍ക്കു മുന്നിലും തലകുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം സുരക്ഷിത കരങ്ങളിലാണെന്നും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സൈനികര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
6. ഇന്ത്യൻ ആക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ബന്ധു കൊല്ലപ്പെട്ടു
ഇന്ത്യ ഇന്ന് നടത്തിയ പ്രിസിഷൻ സ്‌ട്രൈക്കിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവൻ മസൂദ് അസറിന്റെ ബന്ധു യൂസഫ് അസറും കൊല്ലപ്പെട്ടു. യൂസഫ് അസർ ബാലാകോട്ട് ക്യാമ്പിന്റെ ചുമതലക്കാരനായിരുന്നു. കാണ്ഡഹാർ വിമാന റാഞ്ചലിലെ പ്രതിയാണ് കൊല്ലപ്പെട്ട യൂസഫ് അസർ.
7.അതിര്‍ത്തിയില്‍ അതീവ ജാഗ്രത; പാകിസ്ഥാന്‍ തിരിച്ചടിച്ചാല്‍ ചെറുക്കാന്‍ പൂര്‍ണ്ണ സജ്ജരായി സൈന്യം
പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പാകിസ്ഥാന്‍ തിരിച്ചടിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് എല്ലാ വിധ സ്വാതന്ത്ര്യവും സര്‍ക്കാര്‍ നല്‍കി.
8 . പൊതു പണിമുടക്കിൽ പങ്കെടുത്തവർക്ക് ലീവ് അനുവദിച്ച സർക്കാർ ഉത്തരവിന് സ്റ്റേ
പൊതുപണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് രണ്ട് ദിവസത്തെ ലീവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.
9. ഇടുക്കി ജില്ലയിൽ വീണ്ടും കർഷക ആത്മഹത്യ
ഇടുക്കി ജില്ലയിൽ വീണ്ടും കർഷക ആത്മഹത്യ. പെൺമക്കളുടെ വിവാഹത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ അടിമാലി ഇരുന്നൂറേക്കർ കുന്നത്ത് സുരേന്ദ്രനാണ് ആത്മഹത്യ ചെയ്തത്.
അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്ന സാഹചര്യത്തില്‍ കാശ്മീരില്‍ നിന്ന് മലയാളി യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. യുദ്ധം മുന്നിൽ കണ്ട് ഭയന്നു നിൽക്കുന്ന ഒരു കൂട്ടം ജനതയുടെ ഒപ്പം ഞാനുമെന്ന തലക്കെട്ടോടെയാണ് പ്രണവ് ആദിത്യ എന്ന യുവാവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ഇന്ത്യന്‍ ബോര്‍ഡറിന് സമീപത്തെ മെന്റര്‍ എന്ന സ്ഥലത്താണ് പ്രണവ് താമസിക്കുന്നത്. ഇവിടെ എല്ലാവരും വളരെ ഭീതിയിലാണെന്നാണ് പ്രണവ് പറയുന്നത്.
11. ശാസ്ത്രിയുടെ മുദ്രാവാക്യവുമായി മോദി
ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണ് ജയ് ജവാന്‍, ജയ് കിസാന്‍ എന്ന മുദ്രാവാക്യം 1965ല്‍ ആദ്യം വിളിച്ചത്. അന്‍പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രധാമന്ത്രി നരേന്ദ്രമോദി അതേ മുദ്രാവാക്യം ഇന്ന് ഏറ്റുചൊല്ലുമ്പോള്‍, അതിന് രാഷ്ട്രീയ മാനങ്ങള്‍ ഏറെ ഉണ്ടുതാനും
പാകിസ്ഥാന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ ട്വിറ്ററില്‍ കവിത പങ്കുവെച്ച് ഇന്ത്യന്‍ സൈന്യം. ഹിന്ദി കവി രാമധാരി സിങിന്റെ ‘ദിനകര്‍’ എന്ന കവിതയിലെ വരികളാണ് സൈന്യം പങ്കുവെച്ചത്. ‘ശത്രുവിന് മുന്നില്‍ വിനീതരായി നില്‍ക്കുമ്പോള്‍ അവര്‍ നിങ്ങളെ ഭീരുക്കളായി കണക്കാക്കും, പാണ്ഡവരെ കൗരവര്‍ പരിഗണിച്ചതുപോലെ…, നിങ്ങള്‍ ശക്തരായിരുന്നാല്‍ മാത്രമേ വിജയിക്കാനുള്ള സാധ്യതയുണ്ടാകൂ’ ഈ വരികളാണ് സൈന്യം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ എഡിജിപി പബ്ലിക് ഇന്‍ഫര്‍മേഷന്‍ വിഭാഗമാണ് കവിത പങ്കുവെച്ചത്. ഓള്‍വെയ്‌സ് റെഡി എന്ന ഹാഷ് ടാഗോടെയാണ് സൈന്യം കവിത പങ്കപവെച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here