ഹർത്താൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു

ഹർത്താൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു. അടുത്ത മാസം 14 ന് തിരുവനന്തപുരത്താണ് യോഗം .
അപ്രതീക്ഷിത ഹർത്താലുകൾ ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ഹർത്താലിനെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. സർവകക്ഷി യോഗം വിളിച്ചു ചേർക്കാമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.
Read Also : തിരുവനന്തപുരം വിമാനത്താവളം; അദാനിക്ക് മോദിയുമായി പരിചയമുണ്ടെന്നതാണ് കാരണമെന്ന് മുഖ്യമന്ത്രി
നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സർവകക്ഷിയോഗം .ഹർത്താലിന് ഏഴു ദിവസം മുമ്പെങ്കിലും നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചെങ്കിലും പെരിയ ഇരട്ടക്കൊലപാതകത്തോടെ കോടതി നിർദ്ദേശം കോൺഗ്രസ് ലംഘിച്ചു. ഇവയുടെ പശ്ചാത്തലത്തിൽ കൂടിയാണ് യോഗം. ഹർത്താലുകൾ കേരളത്തിന് വിദേശനാണ്യം നേടിത്തരുന്ന ടൂറിസം മേഖലക്കും തിരിച്ചടിയാണ്. പോയ വർഷം നൂറിലേറെ ഹർത്താലുകൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here