Advertisement

ലൈംഗികാരോപണത്തിൽ കർദിനാൾ ജോർജ് പെൽ കുറ്റക്കാരൻ

February 27, 2019
1 minute Read
pell

ലൈംഗികാരോപണത്തിൽ കർദിനാൾ ജോർജ് പെൽ കുറ്റക്കാരൻ. 23 വർഷങ്ങൾക്കു മുൻപ് 13 വയസുള്ള രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് പെല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. വിക്ടോറിയന്‍ കൌണ്ടി കോടതിയുടേതാണ് കണ്ടെത്തല്‍. കത്തോലിക്ക സഭയിലെ മുതിര്‍ന്ന ആര്‍ച്ച് ബിഷപ്പും, വത്തിക്കാന്‍ സാമ്പത്തികകാര്യ ഉപദേഷ്ടാവുമായിരുന്നു ജോര്‍ജ്ജ് പെല്‍.

77 വയസുള്ള പെൽ മെൽബോണിലെ ആർച്ച് ബിഷപ്പായിരുന്നു. ലൈംഗികാതിക്രമത്തിൽ കുറ്റക്കാരനാകുന്ന കത്തോലിക്ക സഭയിലെ ഏറ്റവും മുതിർന്ന പുരോഹിതനാണ് പെൽ. സെന്റ് പാട്രിക് കത്തീഡ്രലില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം പതിമൂന്ന് വയസ്സുള്ള 2 ബാലകരെ പള്ളിമേടയിലേക്ക് വിളിച്ചുവരുത്തി പെല്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 11ന് ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പുറപ്പെടുവിച്ചിരുന്നെങ്കിലും പെല്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീലാണ് ഇപ്പോള്‍ കൗണ്ടി കോടതിയുടെ വിധി. വിധിയ്ക്ക് എതിരെ അപ്പീല്‍ പോകുമെന്ന് പെല്‍ പ്രതികരിച്ചിട്ടുണ്ട്.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top