അതിര്‍ത്തിയില്‍ പാക് വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചു

അതിര്‍ത്തിയില്‍ പാക് വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചു. ഇതോടെ അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യമാണ് നിലവിലുളളത്. ജനവാസ മേഖലയായ രജൗരി സെക്ടറിലാണ് പാക്കിസ്താന്‍ ബോംബ് വര്‍ഷിച്ചത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.
J&K: Pictures of craters formed from Pakistani bombs dropped near Indian Army post in Rajouri sector. Pic courtesy: Army sources) pic.twitter.com/bAqG1YW3AO
— ANI (@ANI) 27 February 2019
Read More: അതിര്‍ത്തിയില്‍ പാക് വിമാനം വെടിവെച്ചിട്ടെന്ന് സൂചന
ഇന്ത്യന്‍ സേനാ വിന്യാസത്തിന് സമീപമാണ് പാക്കിസ്താന്‍റെ ബോംബ് വര്‍ഷമുണ്ടായത്. ഇതോടെ ആഭ്യന്തര മന്ത്രി അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തിനായി സേനാ മേധാവിമാര്‍ പ്രധാനമന്ത്രിയുടെ വീട്ടിലെത്തി. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here