കോട്ടയത്ത് റെയില്‍വെ പാത ഇരട്ടിപ്പിക്കലിനായി പാറ പൊട്ടിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്

കോട്ടയം മുട്ടമ്പലത്ത് റെയില്‍വേ പാതയിരട്ടിപ്പിക്കലിനായി പാറ പൊട്ടിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തം. പാറ നീക്കുന്നതിനായി സ്‌ഫോടനം നത്തുമ്പോള്‍ വീടുകള്‍ പ്രകമ്പനം കൊള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദേശ വാസികള്‍ രംഗത്തെത്തിയത്. നിയന്ത്രിത സ്‌ഫോടനം മാത്രമേ നടത്താവു എന്നാണ് ജില്ലാ കളട്കര്‍ കഴിഞ്ഞ ദിവസം കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
Read More: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുമ്പേ കോട്ടയം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് എന്‍ഡിഎ
ഇരട്ടിപ്പലിന്റെ ഭാഗമായി പണികള്‍ അവശേഷിക്കുന്ന കോട്ടയം മുട്ടമ്പലം മേഖലയിലാണ് പാറപൊട്ടിക്കല്‍ നടക്കുന്നത്. റെയില്‍വേ ഗേറ്റിനോട് ചേര്‍ന്നുതന്നെ ട്രാക്കിന് ഇരുവശവുമുള്ള പാറകളാണ് നീക്കുന്നത്. ഇതിനായി വെടിമരുന്നുകള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുന്നതിനെതിരൊണ് പ്രതിഷേധം.
പാറ പൊട്ടിക്കുമ്പോള്‍ സമീപത്തെ വീടുകള്‍ ഭീതിയുണര്‍ത്തും വിധം പ്രകമ്പനം ചെയ്യുന്നതും, മതിലുകളില്‍ വിള്ളല്‍ വീണതുമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. പരാതിയെ തുടര്‍ന്ന് അധികൃതര്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ കരാറുകാര്‍ സ്‌ഫോടനത്തിന്റെ തീവ്രത കുറയ്ക്കുമെന്നും നാട്ടുകാര്‍ ആരോപിച്ചു
Read More: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ തീപിടുത്തം
ഇരുപത്തി അയ്യായിരം ക്യുബിക് മീറ്റര്‍ വലിപ്പമുള്ള പാറയാണ് നീക്കുന്നത്. വീടുകളുമായി സുരക്ഷിത അകലം പാലിച്ച്, സുരക്ഷിതമായി മാത്രമെ വെടിമരുന്ന് പ്രയോഗിക്കാവു എന്ന ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം പലപ്പോഴും ലംഘിക്കപ്പെടുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here