സൗദി കിരീടാവകാശി ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് ഒപ്പുവെച്ച കരാറുകൾക്ക് സൗദി മന്ത്രിസഭയുടെ പിന്തുണ

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് ഒപ്പുവെച്ച സഹകരണ കരാറുകൾക്ക് സൗദി മന്ത്രിസഭയുടെ പിന്തുണ. സൽമാൻ രാജാവിൻറ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കിരീടാവകാശിയുടെ ഏഷ്യന്‍ പര്യടനവും വിലയിരുത്തി.
സൗദി കിരീടാവകാശിയുടെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശന വേളയിൽ വിവിധ രാഷ്ട്ര നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയും ഒപ്പുവെച്ച കരാറുകളും ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കാൻ ഉപകരിക്കുമെന്ന് സൗദി മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു. വാണിജ്യ രംഗത്ത് ഉണർവുണ്ടാകാനും സന്ദർശനം സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത് .
Read Also : സൗദി കിരീടാവകാശിയുടെ സന്ദര്‍ശനം വാണിജ്യ നിക്ഷേപ ബന്ധം മെച്ചപ്പെടുത്തിയെന്ന് എം എ യൂസുഫ് ആലി
ബ്രിട്ടന്റെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് ശാഖ സൗദിയിൽ തുറക്കാനും മന്ത്രിസഭാ അംഗീകാരം നൽകി. ധനകാര്യമന്ത്രി മുഹമ്മദ് അൽ ജദ് ആൻ ഈ വിഷയത്തിൽ ആവശ്യമായ ചർച്ചകൾ നടത്തി ധാരണകൾ ഒപ്പുവെക്കും. ഉഗാണ്ടയുമായി തൊഴിൽ കരാർ ഒപ്പുവെക്കാനും മന്ത്രിസഭാ തീരുമാനിച്ചു. വീട്ടുവേലക്കാർ, തൊഴിലാളികൾ എന്നിവരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് ഒപ്പുവെക്കുക. തൊഴിൽ മന്ത്രി അഹ്‌മദ് അൽ രാജഹി സമർപ്പിച്ച കരടിന് മന്ത്രിസഭാ അംഗീകാരം നൽകുകയായിരുന്നു..
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here