Advertisement

രണ്ട് ഭീകരവാദികള്‍ പിടിയില്‍

February 27, 2019
Google News 0 minutes Read
terrorist

കൊല്‍ക്കത്തയില്‍ രണ്ട് ഭീകരവാദികള്‍ പിടിയില്‍. ജമാ അത്ത് ഉള്‍ മുജാഹദ്ദീന്‍ ഭീകരവാദികളാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ പിടികൂടിയിട്ടുണ്ട്.  ഭീകരാക്രമണം സംബന്ധിച്ച ഗൂഢാലോചന നടത്തിയ ആളുകളുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തുകയാണ്. മര്‍ഹമയിലും അവന്തിപോരയിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്.അതേസമയം പ്രതിരോധ മന്ത്രി സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തും. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ നിന്ന് പാക്കിസ്ഥാന്‍ വിട്ടുനിന്നേക്കുമെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ നടപടിക്ക് പിന്നാലെ അതിർത്തിയിൽ പാക് വെടിവയ്പ്പ് തുടരുകയാണ്. പാക് ആക്രമണങ്ങളെ ശക്തമായി ഇന്ത്യന്‍ സേന തിരിച്ചടിക്കുന്നുണ്ട്.

ഷോപ്പിയാനയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനയിലെ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ജെയ്ഷെ മുഹമ്മദ് ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്. ഷോപ്പിയാനയില്‍ ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം സൈന്യം വളഞ്ഞ് ആക്രമണം നടത്തിയിരുന്നു. ആക്രമണം ഇപ്പോഴും തുടരുയാണ്. ആറ് പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here