Advertisement

സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ നിര്‍മ്മല സീതാരാമന്‍ നാളെ കശ്മീരില്‍

February 28, 2019
Google News 1 minute Read
Nirmala Seetharaman1

ഇന്ത്യ-പാക് സംഘര്‍ഷം മുറുകിയ സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ കശ്മീര്‍ സന്ദര്‍ശിക്കും. സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് പ്രതിരോധമന്ത്രി നാളെ കശ്മീര്‍ സന്ദര്‍ശിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങും നിര്‍മ്മല സീതാരാമനൊപ്പം ഉണ്ടാകും. പാക് ആക്രമണം നടന്ന അതിര്‍ത്തി മേഖലകള്‍ സംഘം സന്ദര്‍ശിക്കുമെന്നാണ് വിവരം.

അതിനിടെ മൂന്ന് സൈനിക മേധാവികളുമായി പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തി. രാവിലെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വിളിച്ചു ചേര്‍ത്ത ഉന്നത സുരക്ഷാ യോഗത്തിലും പ്രതിരോധമന്ത്രി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കശ്മീര്‍ സന്ദര്‍സിക്കാനുള്ള തീരുമാനത്തില്‍ പ്രതിരോധമന്ത്രിയെത്തിയത്. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രനമന്ത്രിസഭ വൈകീട്ട് ഏഴിന് യോഗം ചേരുന്നുണ്ട്. പാക് പ്രകോപനത്തിന് ശേഷം ഇന്നലെ രാത്രി പ്രധാനമന്ത്രി സേനാമേധാവികളുമായി ഒന്നരമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, പാക് പിടിയിലുള്ള വിമാനികന്‍ അഭിനന്ദനെ മോചിപ്പിക്കാനുള്ള നീക്കം ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. നയതന്ത്ര തലത്തില്‍ തന്നെ ഇന്ത്യ ഇടപെട്ടിരിക്കുകയാണ്. അഭിനന്ദന്‍ വര്‍ത്തമാനെ തിരികെ ഇന്ത്യയിലെത്തിക്കണമെന്ന് ലോക രാഷ്ട്രങ്ങള്‍ അടക്കം ആവശ്യപ്പെടുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here