ആചാരം സംരക്ഷിക്കാത്തവര്‍ക്ക് വോട്ടുചെയ്യില്ലെന്ന് പ്രഖ്യാപിച്ച് ‘ഹൈന്ദവം’

ശബരിമലയിലെ ആചാരം സംരക്ഷിക്കാത്തവര്‍ക്ക് വോട്ട് ചെയ്യില്ലെന്ന പ്രഖ്യാപനവുമായി ‘ഹൈന്ദവം’ അയ്യപ്പഭക്ത സംഗമം. കോഴിക്കോട് കടപ്പുറത്ത് സനാതന ധര്‍മപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ സന്ന്യാസിമാര്‍, സാമുദായികസാംസ്‌കാരിക സംഘടനാ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു സംസാരിച്ചു.ശബരിമല ക്ഷേത്രത്തിലെ ആചാരവൈവിധ്യങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് ഹൈന്ദവം അയ്യപ്പഭക്തസംഗമം സംഘടിപ്പിച്ചത്.
Read Also: ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല : സർക്കാർ കോടതിയിൽ
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമലയിലെ ആചാരം സംരക്ഷിക്കാത്തവര്‍ക്ക് വേട്ട് നല്‍കരുതെന്ന് സന്ന്യാസിമാരും സാമുദായികസാംസ്‌കാരിക സംഘടനാ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ ആശ്രമങ്ങളിലെ സ്വാമിമാര്‍ പരിപാടിയില്‍ പങ്കെടുത്തു. ഹിന്ദുവിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വോട്ടിലൂടെയാകണം മറുപടി കൊടുക്കേണ്ടതെന്ന് വേദിയില്‍ സംസാരിച്ച സന്യാസിമാര്‍ ആഹ്വാനം ചെയ്തു. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉയര്‍ന്നു. മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍, മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍, സംവിധായകന്‍ അലി അക്ബര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കരി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Read Also: തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ചുവിടണം; ശബരിമല കർമ്മ സമിതി
യുദ്ധത്തെപ്പറ്റിയുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു ടി പി സെന്‍കുമാറിന്റെ പ്രസംഗം.ഇത്തരക്കാരെ കശ്മീരില്‍ കൊണ്ടും പോയി താമസിപ്പിക്കണമെന്നാണ് ടി പി സെന്‍കുമാര്‍ പറഞ്ഞത്. ഇന്ത്യക്ക് ഉള്ള ഭീഷണി ഇന്ത്യക്ക് അകത്ത് തന്നെയാണെന്നും ആ ഭീഷണി നമ്മള്‍ തിരിച്ചറിയണമെന്നും സെന്‍കുമാര്‍ പറഞ്ഞു.ശബരിമലയിലെ ആചാരനടത്തിപ്പുകാരായ ഉള്ളാടന്‍, മലയരയന്‍, മലമ്പണ്ടാരം, വേലന്‍, നായര്‍, പന്തളം രാജകൊട്ടാര പ്രതിനിധി തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ അനുഷ്ഠിച്ചുവരുന്നവരും ക്ഷേത്രാവകാശങ്ങള്‍ നിലനിര്‍ത്തിപ്പോരുന്നവരുള്‍പ്പടെയുള്ളവരെ ചടങ്ങില്‍ ആദരിച്ചു .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here