Advertisement

ജെയ്‌ഷേ മുഹമ്മദിനെതിരെ നടപടി എടുക്കാൻ പാക്കിസ്ഥാൻ ചോദിച്ച തെളിവുകൾ കൈമാറി ഇന്ത്യ

February 28, 2019
1 minute Read

40 സി.ആർ.പി.എഫ് ജവാൻമാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണം ആസൂത്രണം ചെയ്ത ജെയ്‌ഷേ മുഹമ്മദിനെതിരെ നടപടി എടുക്കാൻ പാക്കിസ്ഥാൻ ചോദിച്ചത് തെളിവുകളായിരുന്നു. രേഖകൾ അടക്കം ആ തെളിവുകളാണ് ഇന്ത്യ ഇന്നലെ പാക്കിസ്ഥാന് കൈമാറിയത്. പാകിസ്താനിലുള്ള ജയ്‌ശെ ക്യാമ്പുകളുടെയും നേതാക്കളുടെയും വിവരങ്ങളും ഇന്ത്യ കൈമാറി.

പാക്കിസ്ഥാൻ പിടിയിലായ വൈമാനികനെ വിട്ടയയ്ക്കണമെന്ന ആവശ്യവും ഇന്ത്യ ഉന്നയിച്ചിട്ടുണ്ട്. ജനീവ കൺ വൻഷൻ വ്യവസ്ഥകൾ ലംഘിച്ച സാഹചര്യത്തിൽ ഉപാധികളില്ലാതെ വൈമാനികന്റെ മോചനം യാഥാർത്ഥ്യമാക്കണം എന്നാണ് ഇന്ത്യയുടെ ആവശ്യം. ഈ രണ്ട് കാര്യങ്ങളിലും പാക്കിസ്ഥാൻ സ്വീകരിയ്ക്കുന്ന നിലപാടാകും ഇനിയുള്ള മണിയ്ക്കൂറുകളിൽ നിർണ്ണായകമാകും. പാക്കിസ്ഥാന്റെ പ്രതികരണം ഈ വിഷയങ്ങളിൽ ഔദ്യോഗികമായ് ഇന്ന് ഉണ്ടാകും എന്നാണ് സൂചന. ഇന്നലെ രാത്രിവൈകിയും പ്രധാനമന്ത്രി അതിർത്തിയിലെ സാഹചര്യങ്ങൾ വിലയിരുത്തി. പുലർച്ചേ രണ്ട്മണിവരെ നീണ്ട ചർച്ചയിൽ ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ അടക്കമുള്ള പ്രമുഖരാണ് പങ്കെടുത്തത്.

Read Also : തിരിച്ചടിച്ച് ഇന്ത്യ; വ്യോമാക്രമണത്തിന്റെ വീഡിയോ പുറത്ത്

ചർച്ചയല്ല ആദ്യം തിവ്രവാദത്തിനെതിരെ ആത്മാർത്ഥത തെളിയിക്കുന്ന നടപടിയാണ് പാക്കിസ്ഥാനോടുള്ള ഇന്ത്യയുടെ ആവശ്യം. ഇത് ഉണ്ടാകാത്ത സാഹചര്യത്തിൽ മേഖലയിലെ സംഘർഷത്തിന് അയവ് ഉണ്ടാകില്ല. പാക്കിസ്ഥാന് മേൽ സമ്മർദ്ധം ചെലുത്താൻ സാധിയ്ക്കുന്ന സൌദി അറേബ്യ അടക്കമുള്ള രാജ്യങ്ങളെ ഇന്ത്യ സ്ഥിതിഗതികൾ ധരിപ്പിച്ചു. ഈ രാജ്യങ്ങളും പാക്കിസ്ഥാന് മേൽ സംഘർഷം ഒഴിവാക്കാൻ പാകത്തിൽ സമ്മർദ്ധം ചെലുത്തുന്നുണ്ടെന്നാണ് സൂചന. ഇന്ത്യയും പാക്കിസ്ഥാനുമായി നിലനിൽക്കുന്ന സംഘർഷത്തിന്റെ ഗതി നിശ്ചയിയ്ക്കുന്നതിൽ വരും മണിയ്ക്കൂറുകൾ നിർണ്ണായകമാകും.

Read Also : ഇന്ത്യയുടെ ആക്രമണം ഭയന്ന് പാക്കിസ്ഥാൻ; സജ്ജമായിരിക്കാൻ ആശുപത്രികൾക്ക് നിർദേശം

പാക്കിസ്ഥാൻ കസ്റ്റഡിലിയുള്ള വൈമാനികനെ വിട്ട് കിട്ടുന്നത് സമ്പന്ധിച്ചും ജെയ്‌ഷേ മുഹമ്മദിനെതിരെ കൈമാറിയ തെളിവുകൾ സമ്പന്ധിച്ചും പാ!ക്കിസ്ഥാൻ കൈകൊള്ളുന്ന തിരുമാനമാകും വിഷയത്തിൽ ഇനി നിർണ്ണായകമാകുക. ഇക്കാര്യത്തിൽ പാക്കിസ്ഥാന്റെ പ്രതികരണം ഇന്ന് തന്നെ ഉണ്ടാകും എന്നാണ് ഇന്ത്യ പ്രതിക്ഷിയ്ക്കുന്നത്. അതേസമയം അതിർത്തിയിൽ എത് സാഹചര്യവും നേരിടാൻ പാകത്തിൽ സജ്ജരാകാൻ സൈന്യത്തിന് സർക്കാർ നിർദ്ധേശം നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top