സംഝോധ എക്സ്പ്രസ് സര്‍വ്വീസ് ഇന്ത്യയും നിര്‍ത്തിവെച്ചു

ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ ഓടുന്ന തീവണ്ടിയായ സംഝോധ എക്സ്പ്രസിന്റെ സര്‍വീസ് ഇന്ത്യയും നിര്‍ത്തിവെച്ചു. നേരത്തെ പാകിസ്ഥാന് സംഝോധ എക്സ്പ്രസിന്റെ സര്‍വീസ് നിര്‍ത്തിയിരുന്നു. അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ തീരുമാനം. അടുത്ത ഞായറാഴ്ച പോകേണ്ടിയിരുന്ന സര്‍വീസ് റദ്ദാക്കിയതായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ തീവണ്ടി സര്‍വീസ് ഉണ്ടാകില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്. സംഝോധ എക്സ്പ്രസിന്റെ സര്‍വീസ് നിര്‍ത്തിവെക്കുന്നതായി പാക്കിസ്ഥാനും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Read Also: ഇന്ത്യ-പാക് സംഘര്‍ഷം മുറുകുന്നു; സംഝോത എക്സ്പ്രസ് നിര്‍ത്തുന്നതായി പാക്കിസ്ഥാന്
ട്രെയിന്‍ പുറപ്പെട്ടതിനു തൊട്ടുപിന്നാലെയായിരുന്നു പാക്കിസ്ഥാന്റെ പ്രഖ്യാപനം. ഇതേ തുടര്‍ന്ന് ട്രെയിന്‍ വഴിയില്‍ പിടിച്ചിടുകയായിരുന്നു. മുന്നറിയിപ്പില്ലാതെയുള്ള പാക്കിസ്ഥാന്റെ നടപടിയെ തുടര്‍ന്ന് ലാഹോര്‍ റെയില്‍വേ സ്റ്റേഷനിലടക്കം നിരവധി യാത്രക്കാര്‍ കുടുങ്ങിയിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസം ഇന്ത്യക്കും പാക്കിസ്ഥാനും ഇടയും സര്‍വീസ് നടത്തുന്ന ട്രെയിനാണ് സംഝോത എക്സ്പ്രസ്.6 എസ് സ്ലീപ്പര്‍ കോച്ചുകളും എസി 3 ടയര്‍ കോച്ചുകളും ഉള്‍പ്പെടുന്നതാണ് സംഝോധ എക്സ്പ്രസ്. 1976 ലാണ് ഇരുരാജ്യങ്ങള്ക്കുമിടയിലൂടെ സംഝോധ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നത്. 1971 ലെ യുദ്ധത്തിന് ശേഷം ഷിംല കരാര്‍ അനുസരിച്ചാണ് സര്‍വീസ് തുടങ്ങിയത്. സ്ലീപ്പര്‍ കോച്ചുകളും എസി 3 ടയര്‍ കോച്ചുകളുമാണ് സംഝോധ എക്സ്പ്രസിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here