പാക്കിസ്ഥാനിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ സൗദി റദ്ദാക്കി; ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ കുടുങ്ങി

പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ സൗദി നിര്‍ത്തലാക്കിയതോടെ ആയിരക്കണക്കിന് ഉംറ തീര്‍ഥാടകര്‍ സൗദിയില്‍ കുടുങ്ങി. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാനിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ സൗദി റദ്ദാക്കിയത്. പാകിസ്ഥാനിലെ വിമാനത്താവളങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ പാകിസ്ഥാനില്‍ നിന്നുള്ള ആയിരക്കണക്കിന് ഉംറ തീര്‍ഥാടകര്‍ സൗദിയില്‍ കുടുങ്ങി.
Read Also: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ സൗദി ഇടപെടുന്നു; വിദേശകാര്യമന്ത്രി ആദില്‍ ജുബൈന്‍ പാക്കിസ്ഥാനിലേക്ക്
പലരുടെയും ഉംറ വിസയുടെ കാലാവധി അവസാനിക്കുകയും ചെയ്തിട്ടുണ്ട്. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വരെ ഇവര്‍ക്ക് സൗദിയില്‍ താങ്ങാന്‍ അവസരം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി ഉള്‍പ്പെടെ പല ഗള്‍ഫ് രാജ്യങ്ങളും പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇന്ത്യാ-പാക് വ്യോമമേഖലയിലൂടെ യൂറോപ്പിലേക്കും മിഡില്‍ ഈസ്റ്റിലേക്കും മറ്റും സര്‍വീസ് നടത്തുന്ന വിമാന സര്‍വീസുകള്‍ പലതും മറ്റു എയര്‍സ്‌പെയ്‌സുകളെയാണ് ആശ്രയിക്കുന്നത്.
ഇന്ത്യയുമായി അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ അന്താരാഷ്ട്ര വ്യോമപാതകള്‍ അടച്ചതായി പാക്കിസ്ഥാന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിമാനസര്‍വ്വീസുകള്‍ റദ്ദാക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചത്. അതേസമയം അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ വിലയിരുത്തി പാക്കിസ്ഥാന്‍ വ്യോമ മേഖലയിലെ നിയന്ത്രണങ്ങള്‍ നാളെ നീക്കിയേക്കുമെന്ന് സൂചനയുണ്ട്.
Read Also: സൗദി കിരീടാവകാശി ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് ഒപ്പുവെച്ച കരാറുകൾക്ക് സൗദി മന്ത്രിസഭയുടെ പിന്തുണ
അതേ സമയം ഇന്ത്യാ-പാക് പ്രശ്‌നത്തില്‍ സൗദിയുടെ ഭാഗത്തു നിന്നും ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. സൗദി കിരീടാവകാശിയുടെ നിര്‍ദേശപ്രകാരം സൗദി വിദേശകാര്യമന്ത്രി ആദില്‍ ജുബൈര്‍ പാകിസ്താന്‍ സന്ദര്‍ശിക്കും. പാകിസ്ഥാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ തയ്യാറെന്നും സൗദി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here