ചർച്ച് പ്രോപ്പർട്ടി ബിൽ പിൻവലിക്കണമെന്ന് ശ്രീധരന്‍ പിളള

ചർച്ച് പ്രോപ്പർട്ടി ബിൽ പിൻവലിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിളള. നിലവിൽ നിയമങ്ങൾക്കും കോടതിക്കും കീഴിലാണ് സ്ഥാപനങ്ങളുള്ളത്. അതുകൊണ്ട് തന്നെ ചര്‍ച്ചിനായി പ്രത്യേക നിയമത്തിന്റെ ആവശ്യമില്ലെന്നും ശ്രീധരന്‍ പിളള പറഞ്ഞു.
Read More: ചർച്ച് ബില്ലിനെതിരെ കെ സി ബി സിയുടെ ഇടയലേഖനം
ബില്ലിനു പിന്നിൽ നിക്ഷിപ്ത താൽപര്യമാണുളളത്. രാഷ്ട്രീയ പാർട്ടികൾ നിലപാടറിയിക്കണം. സർക്കാരിന് താൽപര്യമില്ലെങ്കിൽ ബില്ല് പൂർണമായും പിൻവലിക്കണം-ശ്രീധരന്‍ പിളള വ്യക്തമാക്കി.
സർക്കാർ നിലപാടിൽ വൈരുദ്ധ്യം കാണുന്നെന്നും കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയുടെ കേന്ദ്രം ആരാഞ്ഞിരുന്നുവെന്ന് പിഎസ് ശ്രീധരൻപിള്ള പറഞ്ഞു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ചര്‍ച്ച് ആക്ടിനെതിരെ ക്രൈസ്തവ സഭകള്‍ക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ചങ്ങനാശ്ശേരിയില്‍ വിവിധ ക്രൈസ്തവ സഭകളുടെ യോഗം ചേരും. കരട് ബില്‍ തയ്യാറാക്കിയ കേരള നിയമപരിഷ്കരണ കമ്മീഷന്‍ ജസ്റ്റിസ് കെ.ടി തോമസിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്തിനാണ് സഭകള്‍ ബില്ലിനെ പേടിക്കുന്നതെന്ന് ജസ്റ്റിസ് കെ.ടി തോമസ് ചോദിച്ചു.
ക്രൈസ്തവ സഭകളുടെ സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതിലെ സുതാര്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ച് ആക്ട് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ കരട് നിയമപരിഷ്കരണ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ.ടി തോമസ് തയ്യാറാക്കുകയും ചെയ്തതോടെയാണ് സഭകള്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുന്നത്. ചങ്ങനാശ്ശേരിയില്‍ വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ബില്ലിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യും. ജസ്റ്റിസ് കെ.ടി തോമസിനെ തലസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം അല്‍മായ സംഘടനകളും ഉന്നയിക്കുന്നുണ്ട്.
അതേസമയം കരട് മാത്രമാണ് തയ്യാറാക്കിയതെന്നും ബില്ല് വരുന്നതില്‍ സഭകള്‍ എന്തിനാണ് ആശങ്കപ്പെടുന്നതെന്നും ജസ്റ്റിസ് ചോദിച്ചു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബില്ല് നടപ്പാക്കില്ലെന്ന് നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ നിയമപരിഷ്കണ കമ്മീഷന്റെ നീക്കമാണ് ഇപ്പോള്‍ സഭകളെ ചൊടിപ്പിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here