അഭിനന്ദന്‍ വര്‍ധമാന്‍ തിരികെ എത്തിയതില്‍ മുഖ്യമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു

എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യന്‍ മണ്ണില്‍ തിരികെ എത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്ലാദം പ്രകടിപ്പിച്ചു. അഭിനന്ദന്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യവും ധീരതയും അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിര്‍ത്തി കടന്നെത്തിയ പാക് വിമാനത്തെ തുരത്തിയോടിക്കുന്നതിനിടെ രണ്ടു ദിവസം മുമ്പാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക്കിസ്ഥാനില്‍ പിടിയിലായത്. തുടര്‍ന്ന് പാകിസ്ഥാന്‍ വിട്ടയച്ച അഭിനന്ദന്‍ ഇന്ന് വൈകീട്ടോടെയാണ് ഇന്ത്യയിലെത്തിയത്.
വ്യോമസേനയുടെ ഗ്രൂപ്പ് കമാന്‍ഡന്റ് ജെ ഡി കുര്യന്റെ നേതൃത്വത്തിലാണ് അഭിനന്ദനെ ഇന്ത്യയിലേക്ക് വരവേറ്റത്. വൈകീട്ട് 5.30 ഓടെയാണ് പാക്കിസ്ഥാന്‍ ഔദ്യോഗികമായി അഭിനന്ദനെ വിട്ടു നല്‍കിയത്. അഭിനന്ദന് വാഗ അതിര്‍ത്തിയില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്. നിരവധി ആളുകള്‍ ഇന്ത്യയുടെ വീരപുത്രനെ വരവേല്‍ക്കാന്‍ എത്തിയിരുന്നു.
വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ സഹപ്രവര്‍ത്തകനെ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തിയിലെത്തിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അടക്കമുള്ളവരാണെത്തിയത്. അഭിനന്ദന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന ഗേറ്റിന് ഒരു കിലോമീറ്റര്‍ അകലെ ഒട്ടേറെ പേരാണ് വിംഗ് കമാന്‍ഡറെ ദേശീയ പതാകകളുമായി നിന്ന് സ്വീകരിച്ചത്. മുംബൈയില്‍ നിന്നും ജമ്മുവില്‍ നിന്നും നിരവധി പേര്‍ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here