Advertisement

മോദി സ്ഥിതി വഷളാക്കുന്നു; വിമർശനവുമായി റോ മുൻ മേധാവി

March 1, 2019
1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി റോ മുൻ മേധാവി എഎസ് ദുലത്. ഭീകരാവാദവുമായി ബന്ധപ്പെട്ട വിഷയം അങ്ങേയറ്റം വഷളാക്കുകയാണ് മോദിയെന്നാണ് അദ്ദേഹം പറയുന്നത്.

മൻമോഹനായാലും വാജ്‌പേയിയായാലും തങ്ങൾക്ക് വലിയ പ്രഖ്യാപനങ്ങളൊന്നും നടത്താതെ ചെയ്യാനുളളത് നിശബ്ദമായി പ്രവർത്തിക്കുകയാണ് ചെയ്ത്. എന്നാൽ മോദി അതിനെ അങ്ങേയറ്റം വഷളാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

‘അപകടകാരിയായ അയൽക്കാർക്ക് അരികിലാണ് നമ്മളുള്ളത് എന്നതിനാൽ ഓരോ പ്രധാനമന്ത്രി വരുമ്പോഴും അവർ ഒരുരീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഈ പ്രതിസന്ധി നേരിട്ടിരുന്നു. ഈ പരീക്ഷണങ്ങളെ ഓരോ പ്രധാനമന്ത്രിയും എങ്ങനെ അതിജീവിച്ചുവെന്നതാണ് അവരുടെ മഹത്വം നിശ്ചയിക്കുന്നത്. മൂന്നോ നാലോ തവണയാണ് വാജ്‌പേയി ഈ പ്രതിസന്ധി നേരിട്ടത്. 1999ൽ അദ്ദേഹം കാർഗിൽ യുദ്ധം നേരിട്ടു. അതേവർഷം ഇന്ത്യൻ വിമാനം ഐ.സി 814 റാഞ്ചി. 2001ൽ പാർലമെന്റ് ഭീകരാക്രമണവും. എന്നിട്ടും അദ്ദേഹം പ്രകോപനം ഒഴിവാക്കി.

Read Also : ഇതുവരെ ഇമ്രാൻ ഖാൻ വിമർശകനായിരുന്നു ഞാൻ; ഇന്ന് ആരാധകനായി : കട്ജു

2003 ഏപ്രിലിൽ അദ്ദേഹം കശ്മീരികളോടു പറഞ്ഞു, ‘ രണ്ടുതവണ എന്റെ സൗഹൃദത്തിന്റെ കൈ ഞാൻ പാക്കിസ്ഥാനുനേരെ നീട്ടി. രണ്ടുതവണയും പരാജയപ്പെട്ടു. പക്ഷേ ഞാൻ പിൻവാങ്ങില്ല.’ 2004 ജനുവരിയിൽ അദ്ദേഹം സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോർപ്പറേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി പാക്കിസ്ഥാനിലേക്ക് പോയി. ഇന്ത്യയ്‌ക്കെതിരെ ഭീകരവാദ പ്രവർത്തനം നടത്താൻ പാക്കിസ്ഥാനി അതിർത്തി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അന്നത്തെ പാക് പ്രസിഡന്റായിരുന്ന പർവേസ് മുഷറഫ് വാജ്‌പേയിക്ക് ഉറപ്പു നൽകിയത് അന്നായിരുന്നു. ‘ അദ്ദേഹം വിശദീകരിക്കുന്നു.

‘2008 നവംബറിലെ മുംബൈ ആക്രമണം പോലെ പല പ്രതിസന്ധി ഘട്ടവും മൻമോഹൻ സിങ്ങും നേരിട്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ മോദി താരതമ്യേന ഭാഗ്യാവാണ്. അദ്ദേഹം അഭിമുഖീകരിച്ച വലിയ പ്രശ്‌നം പുൽവാമ മാത്രമാണ്.’ ദുലിത് പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top