Advertisement

ചർച്ചയ്ക്കുള്ള ക്ഷണം നിരസിച്ച് ഇന്ത്യ; അക്രമവും ഭീകരവാദവുമില്ലാത്ത അന്തരീക്ഷത്തിൽവേണം ചർച്ചയെന്ന നിലപാടിൽ ഭേഭഗതി ഇല്ല

March 1, 2019
Google News 1 minute Read

അക്രമവും ഭീകരവാദവുമില്ലാത്ത അന്തരീക്ഷത്തിൽവേണം ചർച്ചയെന്ന നിലപാടിൽ ഭേഭഗതി ഇല്ലെന്ന് ഇന്ത്യ. ഇന്ത്യയുമായ് ചർച്ചയാകാം എന്ന പാക്കിസ്ഥാന്റെ നിലപാടിന് മറുപടിയായാണ് ഇക്കാര്യം ഇന്ത്യ വ്യക്തമാക്കിയത്. ജെയ്‌ഷേയ്ക്ക് എതിരെ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആ ഭീകരവദ സംഘടനയ്ക്ക് എതിരെ നടപടി വേണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കാനും അതിനായുള്ള നയതന്ത്ര നീക്കങ്ങൾ ശക്തമാക്കാനും ഇന്ത്യ തിരുമാനിച്ചു. അബുദാബിയിൽ ഇന്നു തുടങ്ങുന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ സംഘടനയായ ഒഐസി യോഗത്തിൽ മുഖ്യാതിധി ആകുന്ന വിദേശകാര്യമന്ത്രി സുഷമ ഇക്കാര്യം സൌദി അറേബ്യ അടക്കമുള്ള രാജ്യങ്ങളെ ഇക്കാര്യം അറിയിക്കും

അഭിനന്ദൻ വർധമാൻ തിരിച്ചെത്തുന്നത് ഇന്ത്യ പാക്കിസ്ഥാൻ ബന്ധം മെച്ചപ്പെടുത്തുമോ?. ജയ്‌ഷേ മുഹമ്മദ് അടക്കമുള്ള ഭീകരവാദ സംഘടനകൾക്ക് എതിരെ നടപടി ഉണ്ടാകാത്തിടത്തോളം മറുപടി ഇല്ല എന്നാണ് വിദേശകാര്യമന്ത്രാലയം നൽകുന്ന ഉത്തരം. ഇക്കാര്യം പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കുന്നു. അഭിനന്ദൻ വർധമാനെ മോചിപ്പിയ്ക്കുന്നത് സമാധാനത്തിനായുള്ള പാക്കിസ്ഥാന്റെ ആത്മാർത്ഥമായ ചുവടാണെന്ന് ഇന്ത്യകരുതുന്നില്ല. ജനിവ കരാറിന്റെ ലംഘനം നടന്നതായി സ്ഥിതികരിയ്ക്കപ്പെട്ടപ്പോൾ മുഖം രക്ഷിയ്ക്കാൻ പാക്കിസ്ഥാൻ സർക്കാർ പയറ്റുന്ന തന്ത്രമാണിത്.

Read Also : പാക് തടവിലായ ഇന്ത്യൻ വൈമാനികൻ അഭിനന്ദൻ വർധമാൻ ഇന്ന് മോചിതനാകും

യുഎസും യുഎഇയും സൗദി അറേബ്യയും അടക്കമുള്ള രാഷ്ട്രങ്ങളുടെ കടുത്ത സമ്മർദവും പാക്കിസ്ഥാനെ വൈമാനികന്റെ മോചനത്തിന് നിർബന്ധിതനാക്കി. മുൻസാഹചര്യത്തിന് ഒരു മാറ്റവും ഇല്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ജെയ്‌ഷേ അടക്കമൂള്ള ഭികരവാദ സംഘടനകൾക്ക് എതിരെ നടപടി ഉണ്ടാകണമെന്നതിൽ നിന്ന് ഇന്ത്യ പിന്നോട്ടില്ല. കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെ എതിർക്കുന്ന സമീപനമാണ് ഒഐസിയുടേത്. എന്നാൽ, ഇന്ത്യയെ ഇത്തവണ വിശിഷ്ടാതിഥിയാക്കാൻ അവർ തയ്യാറയ അവസരം മുതലെടുക്കാനാണ് ഇന്ത്യയുടെ തിരുമാനം.

കാശ്മിർവിഷയത്തിൽ ഇന്ത്യയുടെ സമീപനവും മേഖലയിൽ പാക്കിസ്ഥാൻ പ്രോത്സാഹിപ്പിയ്ക്കുന്ന ഭീകരവാദവും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഒ.ഐ.സി യിൽ വിശദികരിയ്ക്കും. ജയ്‌ഷേ മുഹമ്മദ് തലവൻ മസൂദ് അസറിനെതിരായ് അമേരിയ്ക്കയും ഫ്രാൻസും ഇംഗ്ലണ്ടും അവതരിപ്പിയ്ക്കുന്ന പ്രമേയത്തെ വിറ്റോ ചെയ്യാതിരിയ്ക്കാൻ ചൈനയ്ക്ക് മേൽ നയതന്ത്ര സമ്മർദ്ധം ചെലുത്താനും ഇന്ത്യ തിരുമാനിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here