ട്വന്റി20 തോല്‍വിക്ക് പകരംവീട്ടാന്‍ ഇന്ത്യ; ഓസീസിനെതിരെ ആദ്യ ഏകദിനം നാളെ

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 യിലെ തോല്‍വിക്ക് എകദിനത്തില്‍ പകരം വീട്ടാന്‍ ഇന്ത്യ നാളെയിറങ്ങും. ഹൈദരാബാദില്‍ ഉച്ചയ്ക്ക് 1.30 നാണ് മത്സരം. ട്വന്റി20 പരമ്പരയിലെ രണ്ടു മത്സരങ്ങളും കൈവിട്ട ഇന്ത്യയ്ക്ക് ഏകദിന പരമ്പര ഏറെ നിര്‍ണായകമാണ്.
Snapshots from training session on 1st ODI eve in Hyderabad #TeamIndia #INDvAUS @Paytm pic.twitter.com/o2244oniTl
— BCCI (@BCCI) March 1, 2019
അതേ സമയം മത്സരത്തിന് മുമ്പായി ഇന്ന് നടന്ന പരിശീലനത്തിനിടെ എം എസ് ധോണിക്ക് പരിക്കേറ്റതായി വാര്‍ത്തകളുണ്ട്. ബാറ്റിങ് പരിശീലനത്തിനിടെ കൈയ്ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന. പരിക്കിനെ തുടര്‍ന്ന് ധോണി പരിശീലനം നിര്‍ത്തിയിരുന്നു.
Regroup – Prep begins for ODI series here in Hyderabad #TeamIndia #INDvAUS pic.twitter.com/PP8YNzwtMo
— BCCI (@BCCI) March 1, 2019
ആദ്യ ഏകദിനത്തില്‍ ധോണിക്ക് വിശ്രമം അനുവദിക്കുകയാണെങ്കില്‍ ടീമിലുള്ള ഋഷഭ് പന്തായിരിക്കും വിക്കറ്റ് കീപ്പറാവുക. ബൗളിങ്ങില്‍ യുസ്‌വേന്ദ്ര ചാഹല്‍- കുല്‍ദീപ് യാദവ് ജോഡിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ജസ്പ്രീത് ബുംറ യും ബൗളിങിന് മൂര്‍ച്ച കൂട്ടും. ബാറ്റിങ്ങില്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും അടങ്ങുന്ന നിരയുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള അവസാന ഏകദിന പരമ്പരയായതിനാല്‍ തന്നെ മികച്ച പ്രകടനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അഞ്ച് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here