Advertisement

പഞ്ചാബിൽ പാക് ചാരൻ പിടിയിൽ

March 1, 2019
Google News 1 minute Read

പഞ്ചാബിലെ ഫിറോസ്പൂരിൽ പാക് ചാരൻ പിടിയിൽ. ബി.എസ്.എഫ് പോസ്റ്റുകളുടെ ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇതെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

അതേസമയം, ഇന്ന് ഉച്ചയോടെ പാക് പിടിയിലായ ഇന്ത്യൻ വൈമാനികൻ അഭിനന്ദൻ വർധമാനെ ഇന്ത്യയ്ക്ക് കൈമാറും. വാഗ അതിർത്തിയിലൂടെയാണ് കൈമാറ്റം. വ്യോമസേനയുടെ പ്രത്യേക സംഘം അഭിനന്ദൻ വർധമാനെ സ്വീകരിയ്ക്കും. വൈമാനികന്റെ മാതാപിതാക്കൾ അടക്കം ബന്ധുക്കളും വാഗ അതിർത്തിയിൽ എത്തിയിട്ടുണ്ട്. വർധമാനെ സ്വീകരിയ്ക്കുന്ന സംഘത്തിന്റെ ഭാഗമാകാൻ പഞ്ചാബ് മുഖ്യമന്ത്രി അമരേന്ദർ സിംഗ് താത്പര്യം വ്യക്തമാക്കി. വാഗ അതിർത്തിയിലെത്തുന്ന അഭിനന്ദൻ വർധമാൻ പ്രതിരോധമന്ത്രി വ്യോമസേന മേധാവി അടക്കമുള്ളവരെ ഡൽഹിയിൽ സന്ദർശിയ്ക്കും. വർധമാനെ പ്രധാനമന്ത്രിയും കാണും എന്നാണ് സൂചന.

Read Also : പാക് തടവിലായ ഇന്ത്യൻ വൈമാനികൻ അഭിനന്ദൻ വർധമാൻ ഇന്ന് മോചിതനാകും

ഇന്ത്യപാക് സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ പാക്‌സിസ്ഥാൻ പാർലമെൻറിൻറെ സംയുക്ത സമ്മേളനം വിളിച്ചു ചേർത്തിരുന്നു. ഈ സമ്മേളനത്തിനിടെ തീർത്തും അപ്രതീക്ഷിതമായാണ് ഇന്ത്യൻ വിംഗ്  കമാൻഡറെ തിരിച്ചയക്കുമെന്ന കാര്യം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങൾക്കും ഇടയിലെ സമാധാനം പുനസ്ഥാപിക്കാനുള്ള ആദ്യചുവടുവയ്പ്പ് എന്ന നിലയിലാണ് അഭിനന്ദനെ തിരിച്ചയക്കുന്നതെന്നും മേഖലയിൽ സമാധാനം നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇമ്രാൻഖാൻ പ്രസംഗത്തിനിടെ ആവശ്യപ്പെടുകയും ചെയ്തു. നിലവിലെ സംഘർഷത്തിന് അയവ് വരുത്താൻ തയ്യാറാവുന്ന പക്ഷം മാത്രമേ അഭിനന്ദനെ വിട്ടയക്കുന്ന കാര്യം പരിഗണിക്കു എന്ന മുൻ നിലപാട് തിരുത്തിയാണ് അഭിനന്ദിന്റെ മോചനം ഇന്ത്യ പ്രഖ്യാപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here