Advertisement

ചന്ദ കൊച്ചാറിനേയും വേണുഗോപാല്‍ ദൂതിനേയും എന്‍ഫോർസ്മെന്‍റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യും

March 2, 2019
1 minute Read
chanda kochar

ഐ സി ഐ സി ഐ മുന്‍ മേധാവി ചന്ദ കൊച്ചാറിനേയും വീഡിയോക്കോൺ പ്രൊമോട്ടർ വേണുഗോപാല്‍ ദൂതിനേയും എന്‍ഫോർസ്മെന്‍റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. വായ്പ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ചന്ദ കോച്ചാറിന്‍റെയും വേണുഗോപാൽ ദൂതിന്‍റെയും വീടുകളിൽ എന്‍ഫോർസ്മെന്‍റ് ഡയറക്റ്ററേറ്റ് കഴിഞ ദിവസങ്ങളില്‍ റെയിഡ് ചെയ്തിരുന്നു.

മുംബൈയില എന്‍ഫോർസ്മെന്‍റ് ഡയറക്റ്ററേറ്റ് ഒഫീസിലെത്തിചേരാനാണ് ചന്ദ കൊച്ചാറിനോടും വേണുഗോപാല്‍ ദൂതിനോടും നിർദേശിച്ചിരിക്കുന്നത്. വിഡിയോകോണിന് അനധികൃതമായി ഐ സി ഐ സി ഐ ബാങ്ക് വായ്പ അനുവദിച്ചുവെന്ന കേസിലാണ് ചോദ്യം ചെയ്യുക. ചന്ദ കോച്ചാറിനും ഭർത്താവ് ദീപക് കോച്ചാറിനും, വേണുഗോപാൽ ദൂതിനുമെതിരെ സി ബി ഐ നേരത്തെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ഇരുവരും രാജ്യം വിടാന്‍ ശ്രമിക്കുമെന്നു ചൂണ്ടിക്കാട്ടി എല്ലാ വിമാനത്താവളങ്ങളിലെയും ഇമിഗ്രേഷന്‍ അധികൃതർക്ക് സി ബി ഐ ജാഗ്രതാ നിർദേശവും നല്‍കിയിരുന്നു.

Read More: ചന്ദ കൊച്ചാറിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്

വീഡിയോകോണ്‍ തകര്‍ച്ചയിലായിരുന്ന സമയത്ത് കമ്പനിക്ക് ബാങ്ക് ക്രമവിരുദ്ധമായി 3,250 കോടി രൂപ വായ്പ അനുവദിച്ചെന്നതാണ് കേസ്. ചന്ദ കോച്ചാര്‍ മേധാവിയായിരിക്കെ 2009നും 2011നും ഇടയ്ക്കായിരുന്നു ഇടപാടുകള്‍. ഇടനിലക്കാരനായി നിന്നത് ഭര്‍ത്താവ് ദീപക് ആയിരുന്നെന്നും പ്രതിഫലമായി 64 കോടി രൂപ അദ്ദേഹത്തിന്റെ കമ്പനിക്കു ലഭിച്ചുവെന്നുള്ള വെളിപെടുത്തലും പുറത്ത് വന്നിരുന്നു.

Read More: ചന്ദ കൊച്ചാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ചന്ദ കൊച്ചാര്‍ സിഇഒ ആയിരുന്ന കാലത്ത് വീഡിയോ കോണിന് 3,250 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ടാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ ഭാഗമായി മുംബൈയിലേയും ഔറംഗബാദിലേയും വീഡിയോ കോണിന്റെ ഓഫീസിലും മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള ന്യുപവര്‍ റിന്യുവബ്ള്‍സിന്റെ ഓഫീസുകളിലും സിബിഐ റെയ്‌സ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചന്ദ കൊച്ചാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. എസ്ബിഐ ഉള്‍പ്പെടെ 20 ബാങ്കുകളില്‍ നിന്നും 40,000 കോടി രൂപയുടെ ബാധ്യതയുണ്ട് വീഡിയോകോണിന്.

അതിനിടെ ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ മാറ്റിയ സംഭവവുമുണ്ടായി. സിബിഐയുടെ ബാങ്കിങ് ആന്‍ഡ് സെക്യൂരിറ്റീസ് ഫ്രോഡ് സെല്ലിന്റെ ചുമതലയുള്ള എസ് പി സുധാന്‍സു ധര്‍ മിശ്രയെ റാഞ്ചിയിലെ എക്കനോമിക് എഫന്‍സ് ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top