Advertisement

ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം

March 2, 2019
Google News 6 minutes Read
cricket

ഹൈദ്രാബാദില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. ആറ് വിക്കറ്റിനാണ് ജയം. 237 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 99റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയെ കേദര്‍ ജാദവും ധോണിയുടെ കൂടിയാണ് കരകയറ്റിയത്. 141റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. ജാദവ് 87പന്തില്‍ 81 റണ്‍സും 72പന്തില്‍ 59റണ്‍സും നേടി.

45പന്തില്‍ 44റണ്‍സെടുത്ത വിരാട് കോഹ്ലിയും ഇന്ത്യയെ ഈ സ്കോറിലെത്താന്‍ സഹായിച്ചു. ധവാന്‍ പൂജ്യം റണ്‍സെടുത്ത് ഔട്ടായി. ഇതോടെ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് ലീഡ് നേടി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 236റണ്‍സെടുക്കുകയായിരുന്നു. ഉസ്മാന്‍ ഖ്വാജയും മാക്സെവല്ലുമാണ് ഓസീസിനെ ഈ സ്ക്കോറിലെത്തിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here