Advertisement

റെയിൽവേ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവം; പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി

March 2, 2019
Google News 1 minute Read
twelve year old stabbed mother

റെയിൽവേ ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി തിരുവനന്തപുരം ചിറയിൻകീഴിനു സമീപം പൊലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ രാത്രിയാണി പ്രതികളെ പിടികൂടിയത്.

ഫോണിലെ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നിഗമനം.മർദ്ദനമേറ്റ് അവശനായ വിഷ്ണുവിനെ പ്രതികൾ തന്നെയാണ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണം സ്ഥിരീകരിച്ചതോടെ പ്രതികൾ ഒളിവിൽ പോയി. വിഷ്ണുവിന്റെ സഹപാഠിയും സുഹൃത്തുമായ സൂര്യനാണ് കേസിലെ മുഖ്യപ്രതി. സൂര്യനെയും സഹോദരൻ സംക്രാന്ത്, വിവേക് എന്നിവരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സംഭവം നടന്ന ചിറയിൻകീഴ് കോളം എന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

Read Also : കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികൻ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

സംഭവം നടക്കുമ്പോൾ പ്രതികൾ ലഹരിമരുന്നുപയോഗിച്ചതായും സൂചനയുണ്ട്. ഐടിഐയിലെ പഠനത്തിന് ശേഷം വിഷ്ണുവും സൂര്യനും മൈസൂരുവിൽ പരിശീലനത്തിന് പോയിരുന്നു. അവിടെ വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിനു കാരണമായത്.ബുധനാഴ്ച്ചയാണ് ഇവർ ചിറയിൻകീഴിലുള്ള സൂര്യന്റെ വീട്ടിലേക്കെത്തിയത്. ആസൂത്രിതമായി വിളിച്ചു വരുത്തി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിഷ്ണുവിന്റെ ബന്ധുക്കളുടെ ആരോപണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here