സൗദിയില്‍ നടക്കുന്ന പരിപാടികള്‍ കാണാനായി ഇനി ഇവന്റ് വിസയും

സൗദിയില്‍ ഈവന്റ് വിസ വരുന്നു. രാജ്യത്ത് നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനായി മാത്രം അനുവദിക്കുന്ന ഈ വിസയ്ക്ക് ചുരുങ്ങിയത് രണ്ട് മാസത്തെ കാലാവധി ഉണ്ടായിരിക്കും. ടൂറിസ്റ്റുകളെ സൗദിയിലേക്ക് ആകര്‍ഷിക്കുകയാണ് പുതിയ നീക്കത്തിന്റെ പ്രധാന ലക്‌ഷ്യം. വിനോദ-കായിക മേഖലകള്‍ ഉള്‍പ്പെടെ സൗദിയില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനായി മാത്രം വിദേശികള്‍ക്ക് പ്രത്യേക വിസ അനുവദിക്കാന്‍ സൗദി മന്ത്രിസഭ അംഗീകാരം നല്‍കി കഴിഞ്ഞു.
വിസയ്ക്കുള്ള അപേക്ഷ ലഭിച്ചു ഇരുപത്തിനാല് മണിക്കൂറിനകം വിസ അനുവദിക്കും. ഇതുസംബന്ധമായ നിര്‍ദേശം വിദേശ രാജ്യങ്ങളിലെ സൗദി എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നല്‍കും. വിനോദ സഞ്ചാരികകളെയും സന്ദര്‍ശകരെയും സൗദിയിലേക്ക് ആകര്‍ഷിക്കുക, കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുക തുടങ്ങിയവയാണ് പുതിയ നീക്കത്തിന് പിന്നില്‍. വിനോദ പരിപാടികള്‍, കായിക മത്സരങ്ങള്‍, ബിസിനസ്-ടൂറിസം പരിപാടികള്‍ തുടങ്ങിയവയില്‍ സംബന്ധിക്കാനായി മാത്രം വിദേശികള്‍ക്ക് സൗദി സന്ദര്‍ശിക്കാന്‍ സാധിക്കും. ഓരോ പരിപാടിക്കും പ്രത്യേക വിസ അനുവദിക്കും എന്നാണ് റിപ്പോര്‍ട്ട്. വിസ ആവശ്യമായ പരിപാടികളെ കുറിച്ച് വിവരം ജനറല്‍ ഇന്‍വെസ്റ്റ്‌മെന്‍റ് അതോറിറ്റി, സ്പോര്‍ട്സ് അതോറിറ്റി, എന്റര്‍ട്ടൈന്‍മെന്‍റ് അതോറിറ്റി എന്നിവ ചുരുങ്ങിയത് രണ്ട് മാസം മുമ്പ് വിദേശകാര്യ വകുപ്പിനെയും രാജ്യ സുരക്ഷാ വകുപ്പിനെയും അറിയിക്കും.
സൗദിയില്‍ സമീപകാലത്താണ് വിനോദ പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ജനറല്‍ എന്റര്‍ട്ടൈന്‍മെന്‍റ് അതോറിറ്റി രൂപീകരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഫോര്‍മുല ഇ കാറോട്ട മത്സരവും, ഗുസ്തി മത്സരവും, വിദേശ സംഗീത പ്രതിഭകളുടെ പരിപാടികളുമെല്ലാം നടന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here