ചൈനക്കാർക്ക് ഇന്ത്യ വിസ നൽകുന്നത് പുനരാരംഭിക്കും! നാളെമുതൽ; 5 വർഷത്തെ ഇടവേളക്ക് ശേഷം തീരുമാനം

ചൈനക്കാർക്ക് ഇന്ത്യ വിസ നൽകുന്നത് ഉടൻ പുനരാരംഭിക്കും. നാളെമുതൽ ചൈനീസ് പൗരൻ മാർക്ക് വിസ അനുവദിക്കും. 5 വർഷത്തെ ഇടവേളക്ക് ശേഷമാണ് ചൈനക്കാർക്ക് ഇന്ത്യ വിസ അനുവദിക്കുന്നത്. ഗാൽവൻ സംഘർഷത്തെ തുടർന്നാണ് ചൈനക്കാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തി വച്ചത്. ചൈനയിലെ ഇന്ത്യൻ എംബസിയുടെ പോസ്റ്റ് ചൈനീസ് മാധ്യമമായ ദി ഗ്ലോബൽ ടൈംസ് പങ്കുവച്ചു.
2025 ജൂലൈ 24 മുതൽ ചൈനീസ് പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാൻ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം. വെബ് ലിങ്കിൽ ഓൺലൈനായി വിസ അപേക്ഷാ ഫോം പൂരിപ്പിക്കണം.ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കുന്നതിന് പാസ്‌പോർട്ട്, വിസ അപേക്ഷാ ഫോം, മറ്റ് അനുബന്ധ രേഖകൾ എന്നിവ എടുക്കണമെന്നും ഇന്ത്യൻ എംബസി പുറത്തിറക്കിയ പോസ്റ്റിൽ പറയുന്നു.
ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഈ വർഷം ആദ്യം തത്വത്തിൽ ധാരണയിലെത്തിയിരുന്നു. 2020-ൽ ഹിമാലയൻ അതിർത്തിയിൽ നടന്ന സൈനിക ഏറ്റുമുട്ടലിനെത്തുടർന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം രൂക്ഷമായി. കൊവിഡ് പാൻഡെമിക്, ഗാൽവാൻ പ്രതിസന്ധി എന്നിവയെത്തുടർന്ന് നേരിട്ടുള്ള വിമാന സർവീസുകളും കൈലാസ് മാനസരോവർ യാത്രയും നിർത്തിവച്ചിരുന്നു.
Story Highlights : india to resume issuing tourist visas to chinese citizens
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here