ജെയ്ഷെ ബന്ധമുണ്ടെന്ന് സംശയിക്കുന്നയാള്‍ പാട്നയില്‍ പിടിയില്‍

ജെയ്ഷെ ബന്ധമുണ്ടെന്ന് സംശയിക്കുന്നയാള്‍ പാട്നയില്‍ പിടിയില്‍. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയാണിത്. റെഹാന്‍ എന്നാണ് ഇയാളുടെ പേരെന്നാണ് സൂചന. പട്നയിലെ ബാങ്കയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രധാനമന്ത്രി നയിക്കുന്ന സങ്കല്‍പ് റാലിയ്ക്ക് തൊട്ടുമുമ്പാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാളെ അറസ്റ്റ് ചെയ്തതായി ഡിജിപി ഗുപ്തേശ്വര്‍ പാണ്ഡേ വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ ജെയിഷെ മുഹമ്മദിന്റെ കണ്ണിയാണെന്നും ഡിജിപി വ്യക്തമാക്കി. ഇയാള്‍ ഒപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ രക്ഷപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here