Advertisement

പാന്‍ ഷോപ്പിന് മുന്‍പില്‍ തടിച്ചുകൂടിയ ആളുകള്‍ക്ക് സമാനം; നരേന്ദ്രമോദിയെ പരിഹസിച്ച് ലാലു പ്രസാദ് യാദവ്

March 3, 2019
Google News 1 minute Read

പാന്‍ ഷോപ്പിന് മുന്‍പില്‍ തടിച്ചുകൂടുന്ന ആളുകള്‍ക്ക് സമാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിയിലെ ജനസഞ്ചയമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ബിഹാറിലെ പട്‌നയില്‍ എന്‍ഡിഎ സംഘടിപ്പിച്ച സങ്കല്‍പ്പ് റാലിയെ പരിഹസിച്ചാണ് ലാലു പ്രസാദ് രംഗത്തെത്തിയത്.

Read more: സൈന്യത്തെ വിശ്വാസമില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം ബലാകോട്ട് ആക്രമണത്തിന്റെ തെളിവു ചോദിക്കുന്നതെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രിയും ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും പങ്കെടുത്ത റാലി മായയാണെന്നും ലാലു പ്രസാദ് പറഞ്ഞു. ബിഹാറില്‍ റാലി സംഘടിപ്പിക്കാന്‍ മേദിയും നിതീഷും പാസ്വാനും മാസങ്ങളോളമാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങളും ഇതിനായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇവിടെ തടിച്ചുകൂടി ജനങ്ങളെ തനിക്ക് റോഡരികിലെ പാന്‍ഷോപ്പിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും ലാലു പ്രസാദ് കൂട്ടിച്ചേര്‍ത്തു.

ബിഹാറില്‍ സംഘടിപ്പിച്ച സങ്കല്‍പ്പ് റാലിയില്‍ പ്രധാനമന്ത്രിക്കൊപ്പം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും വേദി പങ്കിട്ടിരുന്നു. 2009 ന് ശേഷം ആദ്യമായാണ് മോദിയും നിതീഷ് കുമാറും ഒരുമിച്ച് വേദിപങ്കിടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here