കോവളത്ത് 15 വയസ്സുകാരിക്ക് പീഡനം; ബ്രിട്ടീഷ് പൗരനെതിരെ കേസെടുത്തു

തിരുവനന്തപുരം കോവളത്ത് 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബ്രിട്ടീഷ് പൗരനെതിരെ കേസെടുത്തു.പെണ്‍കുട്ടി വീട്ടു ജോലിക്കെത്തിയപ്പോഴായിരുന്നു പീഡിപ്പിച്ചത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന സംഭവത്തെക്കുറിച്ചു ചൈല്‍ഡ് ലൈന്റെ കൗണ്‍സിലിങ് സമയത്താണ് പെണ്‍കുട്ടി പറഞ്ഞത്. പീഡനത്തിനു ശേഷം ബ്രിട്ടീഷ് പൗരന്‍ യു.കെ.യിലേക്ക് കടന്നിരുന്നു. ഇയാളെപ്പറ്റിയുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരുകയാണ്. കുട്ടിയെ വീട്ടുജോലിക്കെത്തിച്ച സംഭവത്തിലും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിലവില്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ് പെണ്‍കുട്ടി.
Read Also: പതിനാലുകാരിയെ വീട്ടുജോലിക്ക് നിർത്തി അതിക്രൂര പീഡനം; നടി ഭാനുപ്രിയയ്‌ക്കെതിരെ കേസ്
കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മുന്‍ ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തിയാണ് പ്രതി എട്ടു വര്‍ഷമായി കോവളത്ത് താമസിച്ചിരുന്നത്. ബിനാമി വഴി ഒരു വീട് വാടകയ്‌ക്കെടുത്തായിരുന്നു താമസം. ഈ വീട്ടില്‍ ജോലിക്കെത്തിയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പ്രതിയെ കേരളത്തില്‍ എത്തിക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന് ഇതു സംബന്ധിച്ച് പോലീസ് കത്ത് കൈമാറിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here