അഭിനന്ദന്‍റെ ‘കൊമ്പന്‍ മീശ’ ഇനി ട്രെന്‍ഡ്

പാക്കിസ്താന്‍ പിടിയിലായിരുന്ന ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ മീശയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഈ മീശ യുവാക്കളില്‍ പലരും ഇപ്പോള്‍ തന്നെ അനുകരിച്ച് തുടങ്ങിയിരിക്കുകയാണ്. അറ്റം വളഞ്ഞും കട്ടികുറിച്ചും മധ്യത്ത് കട്ടിയോടും കൂടിയ കൊമ്പന്‍ മീശയാണ് ഇന്ത്യ മുഴുവന്‍ തരംഗമാകാന്‍ പോകുന്നത്.
യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയുടെ ഭരണാധികാരിയായിരുന്ന ഫ്രാന്‍സ് ജോസഫിന്‍റേതിന് സമാനമാണ് അഭിനന്ദന്‍റെ മീശ. അഭിനന്ദന്‍റെ അസാമാന്യ ധൈര്യവും രാജ്യത്തോടുള്ള സ്നേഹവും വാർത്തകളായതിന് പിന്നാലെ അദ്ദേഹത്തോടുള്ള ആരാധനയാണ് പലരേയും അഭിനന്ദൻ സ്റ്റൈൽ മീശ അനുകരിക്കുന്നതിനായി പ്രചോദിപ്പിച്ചത്. നിരവധി പേര്‍ ഇത്തരത്തില്‍ മീശ വെച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്.
Wing Commander #AbhinandanVarthaman's moustache style getting popular. A Bengaluru local Mohammed Chand says,' I'm his fan, we follow him. I like his style. He is the real hero; I'm happy.' pic.twitter.com/cT7QGXntMs
— ANI (@ANI) March 3, 2019
Read More: അഭിനന്ദന്‍ വര്‍ധമാന്റെ ശരീരത്തില്‍ രഹസ്യവസ്തുക്കളൊന്നും ഇല്ലെന്ന് റിപ്പോര്‍ട്ട്
ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളായ രജനീകാന്തും (പേട്ട) കമല്‍ഹാസനും (തേവര്‍ മകന്‍) സൂര്യയും(സിങ്കം) ഇതിനുസമാനമായ മീശയുമായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്തിന് ബോളിവുഡ് യുവനായകന്‍ രണ്‍വീര്‍ സിങ് പോലും ഈ പരീക്ഷണം മുന്‍പ് നടത്തിയിട്ടുണ്ട്.
അറ്റം വളഞ്ഞും കട്ടികുറിച്ചും മധ്യത്ത് കട്ടിയോടും കൂടിയ കൊമ്പന്‍ മീശയാണ് അഭിനന്ദന്‍റെ. ഇന്ത്യ മുഴുവന്‍ ഈ കൊമ്പന്‍ മീശ തരംഗമാകും.
സ്റ്റൈലിനെക്കാളുപരി അഭിനന്ദന്‍ വര്‍ധമാന്‍റെ ധീരതയുടെയും ആത്മവിശ്വസത്തിന്‍റെ ചിഹ്നം കൂടിയാണ് ഈ മീശ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 18-19 നൂറ്റാണ്ട് കാലത്തെ ചില ബ്രിട്ടീഷ് കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ മീശ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here